Image

ഹാദിയ പഠനം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം

Published on 27 November, 2017
ഹാദിയ പഠനം പൂര്‍ത്തിയാക്കാന്‍  കോടതി നിര്‍ദേശം

ന്യൂഡല്ഹി: ഭര്ത്താവ് ഷെഫിന് ജഹാനൊപ്പം പോകാന്അനുവദിക്കണമെന്ന അഖില എന്ന ഹാദിയയുടെ ആവശ്യം സുപ്രീം തള്ളി. തത്കാലത്തേക്കു പഠനം പൂര്ത്തിയാക്കാന്നിര്ദേശം നല്കിയ കോടതി, ഡല്ഹിയില്നിന്നു നേരെ സേലത്തെ മെഡിക്കല്കോളജിലേക്കു പോകാനും വിധിച്ചു

സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് ഡീനിനെ ഹാദിയയുടെ പ്രാദേശിക രക്ഷകര്ത്താവായി നിയമിച്ചു. 

കോളജിലേക്കു പോകുന്നതിനു മുന്പ് കോഴിക്കോട്ടെ സുഹൃത്തുക്കളെ കാണാന് അനുവദിക്കണമെന്നു ഹാദിയ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല.

ഹാദിയയ്ക്കു ഹൗസ് സര്ജന്സി പൂര്ത്തിയാക്കാന്‍ സേലത്തെ മെഡിക്കല്‍ കോളജ് അധികൃതര്‍ സൗകര്യമൊരുക്കണംഇതിനായി ആവശ്യമെങ്കില്‍ സര്വകലാശാല പ്രത്യേക അനുമതികള് നേടണംഹാദിയയ്ക്കു താമസിക്കാന്‍ സേലത്തെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റല്‍ സൗകര്യം നല്കണംഇതിന്റെ ചെലവുകള്‍ കേരള സര്ക്കാര്‍ വഹിക്കണംകോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്ഹി കേരള ഹൗസില് തുടരണമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നു സുപ്രീം കോടതി പറഞ്ഞു

ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

ഹാദിയയ്ക്കു പോലീസ് സുരക്ഷ ഏര്പ്പെടുത്തും. സിവില്ഡ്രസിലായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്ഹാദിയയെ അനുഗമിക്കേണ്ടതെന്നും  വിധിയില്പറയുന്നു.

ഷെഫിന്ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.

തന്റെ ഭര്ത്താവിന് പഠനചിലവ് വഹിക്കാന്കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിച്ചിരുന്നു 

സുപ്രീം കോടതി വിധിയില്അങ്ങേയറ്റം സന്തോഷമെന്ന്  ഷെഫിന്ജഹാന്‍.കോടതി വിധിയോടെ ഹാദിയ തടവില്നിന്നു സ്വതന്ത്ര്യയായിരിക്കുകയാണ്. തന്റെ നിലപാടുകള്ഹാദിയ കോടതി വിധിയില്വ്യക്തമാക്കിയിട്ടുണ്ട്

സര്വകലാശാല ഡീനിനെ ലോക്കല്ഗാര്ഡിയനാക്കി നിയമിച്ചിട്ടില്ല. ഭര്ത്താവിന് ഭര്ത്താവാകാനല്ലേ പറ്റൂ, രക്ഷകര്ത്താവാകാന്പറ്റില്ലല്ലോ എന്നു ചോദിക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. പഠനം പൂര്ത്തിയാക്കിയശേഷം ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വിധിയില്നിന്നു മനസിലാക്കാന് സാധിക്കുന്നതെന്നും ഷെഫിന്പറഞ്ഞു.

 അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ്‌ എന്‍ഐഎയും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട്‌ ആവശ്യപ്പെട്ടത്. പക്ഷെ കോടതി അത് അനുവദിച്ചില്ല . വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്‌തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതി വാദം കേട്ടത് .


ഷെഫിന്‍ ജഹാന്‌ ഐഎസ്‌ ബന്ധമുണ്ടെന്ന്‌ ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സോഷ്യല്‍ മീഡിയ വഴി ഐഎസുമായി ഷഫിന്‍ ബന്ധപ്പെട്ടതിന്‌ തെളിവുണ്ട്‌ എന്നും അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ഷെഫിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍സിബലാണ്‌ ഹാജരായത്‌. ഹാദിയയുടേത്‌ വ്യക്തിപരമായ തീരുമാനമാണെന്നും അതിന്‌ വര്‍ഗീയ മാനം നല്‍കേണ്ട ആവശ്യമില്ലെന്നും കബില്‍ കോടതിയില്‍ വാദിച്ചു.

ഹാദിയയെ ഹിപ്‌നോട്ടിസം ചെയ്‌തുകൊണ്ട്‌ മതം മാറ്റിയിരിക്കുകയാണെന്നും അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം നടത്തേണ്‌തുണ്ടെന്നും എന്‍ഐഎ വാദിച്ചു. നാല്‌ മുദ്രവച്ച കവറുകളിലാണ്‌ എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്‌. അടിച്ചേല്‍പ്പിച്ച ആശയത്തിന്റെ പശ്ചാത്തലത്തിലുള്ള ഹാദിയയുടെ മൊഴികള്‍ പരിഗണിക്കരുതെന്നാണ്‌ എന്‍ഐഎ വാദിക്കുക. 

ഹാദിയയുടെ ദുര്‍ബലമായ മാനസികാവസ്ഥ പരിഗണിച്ചാണു ഹൈക്കോടതി വിവാഹമോചന ഉത്തരവ്‌ പുറപ്പെടുവിച്ചതെന്നും അശോകനു വേണ്ടി ഹാജരയ അഭിഭാഷകന്‍ വാദിച്ചു. അശോകന്റെ രണ്ടു ബന്ധുക്കള്‍ സമാനമായ മാനസികാവസ്ഥ ഉള്ളവരാണ്‌. അവരുടെ ചികിത്സാരേഖകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഹാദിയയുടെ പിതാവ്‌ അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ്‌ ആദ്യം പരിഗണിച്ചത്‌. പിന്നീടാണു ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്‌. ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നു ശനിയാഴ്‌ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തരോടു ഹാദിയ പറഞ്ഞിരുന്നു. എന്നാല്‍, അതു കണക്കിലെടുക്കേണ്ടെന്നാണ്‌ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌.

ശനിയാഴ്‌ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കേരള ഹൗസിലാണു പാര്‍പ്പിച്ചിരുന്നത്‌. 

കനത്ത പൊലീസ്‌ കാവലിലായിരുന്നു കേരള ഹൗസ്‌. ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യത്തെ എന്‍ഐഎ പിന്തുണച്ചിരുന്നു. വിധി കേള്‍ക്കാന്‍ ഷെഫിന്‍ ജഹാന്‍  കോടതിയില്‍ എത്തിയിരുന്നു.

read also

Hadiya asks for 'freedom, release', SC sets her free from parents' custody


ഹാദിയ പഠനം പൂര്‍ത്തിയാക്കാന്‍  കോടതി നിര്‍ദേശം
ഹാദിയ പഠനം പൂര്‍ത്തിയാക്കാന്‍  കോടതി നിര്‍ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക