Image

ഗുജറാത്തിലെ മഹാസഖ്യം ഒരു പുതുയുഗത്തിനു നാന്ദിയാകും (ജോയ് ഇട്ടന്‍)

Published on 27 November, 2017
ഗുജറാത്തിലെ മഹാസഖ്യം ഒരു പുതുയുഗത്തിനു നാന്ദിയാകും (ജോയ് ഇട്ടന്‍)
ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടര്‍ലൂ ആയിരിക്കുമെന്നതിന് സംശയമില്ല. പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സ് നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകത്തിന് ഉണ്ടായേക്കാവുന്ന തകര്‍ച്ച ഫാസിസ്റ്റ് ഭരണത്തിന്റെ തന്നെ മരണമണിയുടെ ആദ്യ മുഴക്കമായിരിക്കും.ദേശീയതലത്തില്‍ ഉയര്‍ന്നുവരേണ്ട ഒരു മഹാസഖ്യത്തെയാണ് നിതീഷ് കുമാറിന്റെ അധികാരക്കൊതി തട്ടിത്തെറിപ്പിച്ചത് .ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ മഹാസഖ്യ മുന്നണിയായി മത്സരിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നടത്തുന്ന മഹാസഖ്യ ശ്രമം വിജയം കണ്ടാല്‍ ബി.ജെ.പിയുടെ പരാജയമായിരിക്കും ഗുജറാത്തില്‍ സംഭവിക്കുക. അതിനാല്‍ തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയംകണ്ട സഖ്യത്തിന്റെ മറ്റൊരു രൂപമായിരിക്കും ഗുജറാത്തില്‍ ഉണ്ടാവുക. പരസ്പരം പോരടിച്ചിരുന്ന ജനതാദള്‍ പാര്‍ട്ടികളെ ഒരു പ്ലാറ്റ് ഫോമില്‍ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് ബിഹാറില്‍ വിജയിച്ചു. ഈ മുന്നണിക്കൊപ്പം നില്‍ക്കാതെ മത്സരിച്ച സി.പി.എമ്മിനാകട്ടെ കെട്ടിവച്ച കാശു പോലും കിട്ടിയില്ല. രാഷ്ട്രീയ എതിരാളികളായ ലാലുപ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒരു മുന്നണിയില്‍ കോര്‍ത്തിണക്കി ജനതാപരിവാര്‍ എന്ന മഹാസഖ്യത്തിലൂടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എന്നാല്‍, അധികാരക്കൊതിയനായ നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ജനതാപരിവാര്‍ സഖ്യത്തിന്റെ ഉദകക്രിയ നിര്‍വഹിച്ചു.ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വേണ്ടിയായിരുന്നുവെന്ന വിമര്‍ശനത്തെ തള്ളിക്കളയാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാവേണ്ടതല്ല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പതിവുപോലെ നരേന്ദ്രമോദി വാചാലനാവുകയും ചെയ്തു. വാഗ്ദാനങ്ങളുടെ പെരുമഴ എന്നാണ് ഈ പ്രസംഗത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിഭാഗം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വിജയം നേടിയിരുന്നു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കലും പിന്നെയും ഗുജറാത്തില്‍ ബി.ജെ.പിയുടെ ജനസമ്മിതി കുറച്ചിരിക്കുകയാണ്.ഈ സാധ്യതകളെ രാഹുല്‍ഗാന്ധിയും സഖ്യവും രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കേളികേട്ടായിരിക്കും ഗുജറാത്തില്‍ നിന്ന് ഉയരുക.
Join WhatsApp News
V.George 2017-11-27 18:14:17
Keep dreaming. Rahul Mon is going to flow milk and honey from Kashmir to Kanyakumari like his father, grandmother and great grandfather! When you guys going to get some insight and knowledge? 
Keep sending dollar garland to Rahul Mon. Next India visit all the INC members from U.S will get a royal welcome.
anywhere 2017-11-27 23:46:33
I agree with Mr.V George. Mr.joy Ittan  you ever visited Gujarat, if not please visit the village area there you can see the popularity of Modi. You said last election panchayat and municipalities congress won majority. How places congress won. Can u pease tell the names of the places. If you donot know  Gujarat donot write anything pl. From the above article it is clear that you donot like Mr. Modi and BJP. Poor FOKANA. 
ജോർജ് വി 2017-11-28 09:34:52
കഴിഞ്ഞ ഇരുപത്തി രണ്ടു വർഷമായി ബി ജെ പി ഭരിക്കുന്ന ഗുജറാത്തിൽ ഒരു മാറ്റം തീർച്ചയായും വേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണ്. ഏതൊരു രാജ്യത്തും സംസ്ഥാനത്തും രണ്ടിൽ കൂടുതൽ തവണ ഒരു പാർട്ടി തുടർച്ചയായി ഭരിക്കുന്നത് ഒരു നല്ല പ്രവണത അല്ല എന്ന് കരുതുന്നു. അതിനു ഉദാഹരണം ആണ് പശ്ചിമ ബംഗാൾ. പക്ഷെ ഗുജറാത്തിൽ ഇത്തവണകൂടി ബി ജെ പി വരാനാണ് സാധ്യത, സീറ്റുകളുടെ എണ്ണം കുറയും എങ്കിലും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക