Image

കേരളം രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍

Published on 28 November, 2017
കേരളം രഞ്‌ജി ട്രോഫി  ക്രിക്കറ്റ്‌   ക്വാര്‍ട്ടര്‍ ഫൈനലില്‍

റോഹ്‌തക്‌: ഹരിയാനയെ അവരുടെ നാട്ടില്‍ ചെന്ന്‌ തോല്‍പ്പിച്ച്‌ കേരളം രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്‌. ഇന്നിംഗ്‌സിനോ പത്ത്‌ വിക്കറ്റിനോ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ കടക്കാം എന്ന സ്ഥിതിയിലായിരുന്നു കേരളം. ബി ഗ്രൂപ്പില്‍ ആറ്‌ കളിയില്‍ അഞ്ച്‌ ജയവും ഒരു തോല്‍വിയുമാണ്‌ കേരളത്തിന്‌ ഇപ്പോള്‍ ഉള്ളത്‌. ഇന്നിംഗ്‌സ്‌ ജയത്തോടെ ഹരിയാനയ്‌ക്കെതിരെ കേരളം വാരിയത്‌ ബോണസ്‌ അടക്കം 7 പോയിന്റ്‌.

ഫാസ്റ്റ്‌ ബൗളര്‍മാരും ബാറ്റ്‌സ്‌മാന്‍മാരും ഒന്നിച്ച്‌ ഒത്തുപിടിച്ചാണ്‌ കേരളത്തെ നോക്കൗട്ട്‌ തലം വരെ എത്തിച്ചിരിക്കുന്നത്‌. നോക്കൗട്ട്‌ റൗണ്ടില്‍ കടക്കാന്‍ വിജയം കൂടിയേ തീരു എന്ന സ്ഥിതിയിലാണ്‌ കേരളം ഹരിയാനയ്‌ക്കെതിരെ ഇറങ്ങിയത്‌. ഹരിയാനയെ ഒന്നാം ഇന്നിംഗ്‌സില്‍ 208ന്‌ ഓളൗട്ടാക്കിയ കേരളം മറുപടിയായി 389 റണ്‍സടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഹരിയാന 173 റണ്‍സിന്‌ ഓളൗട്ടായി. 93 റണ്‍സടിച്ച രോഹന്‍ പ്രേം, 91 റണ്‍സടിച്ച ജലജ്‌ സക്‌സേന, 60 റണ്‍സെടുത്ത ബേസില്‍ തമ്പി എന്നിവരാണ്‌ ബാറ്റിംഗില്‍ കേരളത്തിന്‌ തുണയായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക