Image

മാഗി ന്യൂഡില്‍സ്‌ വീണ്ടും കുരുക്കില്‍

Published on 29 November, 2017
മാഗി ന്യൂഡില്‍സ്‌ വീണ്ടും കുരുക്കില്‍

ലക്‌നൗ: നെസ്‌ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സ്‌ വീണ്ടും കുരുക്കില്‍. ലാബ്‌ പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം നേരിടുകയാണ്‌ മാഗി.

പരിശോധനയില്‍ മാഗി ന്യൂഡില്‍സ്‌ പരാജയപ്പെട്ടതോടെ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതര്‍ പിഴ ചുമത്തിയതായാണ്‌ വിവരം. 

നെസ്‌ലെയ്‌ക്കെതിരെ 45 ലക്ഷം രൂപയുടെ പിഴയും വിതരണക്കാരായ മൂന്ന്‌ പേര്‍ക്കെതിരെ 15 ലക്ഷത്തിന്റെ പിഴയും രണ്ട്‌ വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷത്തിന്റെ പിഴയുമാണ്‌ അധികൃതര്‍ ചുമത്തിയത്‌. തെറ്റായ മാനദണ്ഡങ്ങളുടെ ഉപയോഗത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്ന്‌ വിഷയത്തോട്‌ പ്രതികരിച്ച എഫ്‌എംസിജി മേജര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ അധികൃതര്‍ മാഗിയുടെ സാംബിളുകള്‍ ശേഖരിച്ചിരുന്നു. അനുവദനീയമായതില്‍ അധികമായി ആഷ്‌ കണ്ടെന്‍ഡ്‌ അന്ന്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക