Image

അടച്ചിട്ട ക്ലാസ് റൂമില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച അദ്ധ്യാപിക പിടിയില്‍

പി പി ചെറിയാന്‍ Published on 29 November, 2017
അടച്ചിട്ട ക്ലാസ് റൂമില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച അദ്ധ്യാപിക പിടിയില്‍
ഷിക്കാഗൊ: വിദ്യാര്‍ത്ഥികളുടെ അസാനിധ്യത്തില്‍ അടച്ചിട്ട ക്ലാസ് റൂമില്‍ ഇരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ച ഇംഗ്ലീഷ് ടീച്ചര്‍ പോലീസ് പിടിയില്‍.

നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന ഹൈസ്‌കൂള്‍ അദ്ധ്യാപക സമാന്ത മാരി കോക്‌സനെ (24) പിടികൂടാന്‍ സഹായിച്ചതാകട്ടെ സ്വന്തം വിദ്യാര്‍ത്ഥികളും.

അദ്ധ്യാപിക കൊക്കെയ്ന്‍ അസ്വാദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയിലാക്കിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. സെന്റ് ജോണ്‍ പോലീസ്  മയക്കുമുന്ന് കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായകളുമായി സംഭവസ്ഥലത്തെത്തി. അന്വേഷണത്തില്‍ അദ്ധ്യാപികയുടെ  ഡ്രോയറില്‍ നിന്നും അനധികൃത മയക്കുമരുന്നുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് അറസ്റ് ചെയ്തു .

ക്ഷീണം തോന്നിയതിനാല്‍ രാവിലെ വാങ്ങിയ 160 ഡോളര്‍ വില വരുന്ന കൊക്കെയ്ന്‍  ബ്രേക്ക് സമയത്ത് വിദ്യാര്‍ത്ഥികള്‍ കാണാതെ ക്ലാസ്സില്‍ കൊമ്ടുവന്നതാണെന്ന് അദ്ധ്യാപിക പറഞ്ഞു. കോളേജില്‍ ഫ്രഷ്മാനായിരിക്കുമ്പോള്‍ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതായി അദ്ധ്യാപിക സമ്മതിച്ചു.

മയക്കുമരുന്ന് കൈവശം വെച്ചതിന് അദ്ധ്യാപികക്കെതിരെ കേസ്സെടുത്തതായി ലേക്ക് കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് അറിയിച്ചു. പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക