ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്ര കായികവേദി സംഘടിപ്പിച്ചു വരുന്ന സഫിയ അജിത് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 30 വ്യാഴാഴ്ച, രാത്രി 8.30 മുതല്‍ ദമ്മാമിലെ അല്‍ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍ നടക്കും.
8.30 ന് നടക്കുന്ന ആദ്യമത്സരത്തില്‍ അലാദ് ജുബൈല്‍ ടീം, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ അറബ്കോ റിയാദ് ടീമിനെ നേരിടും. 10.30 മണിയ്ക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കാസ്ക് ദമ്മാം ടീം, കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പ് ആയ സ്റ്റാര്‍സ് റിയാദ് ടീമിനെ നേരിടും.
വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും, സമാപന ചടങ്ങുകളും ഡിസംബര്‍ 1 വെള്ളിയാഴ്ച, അല്‍ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍, രാത്രി 8.30 മുതല്‍ ആരംഭിക്കും.
കിഴക്കന്‍ പ്രവശ്യിലെ സാമൂഹിക സംസ്കരിക രംഗത്തെ പ്രമുഖര്‍, വിവിധ പ്രവാസി സംഘടന നേതാക്കന്മാര് , വിദ്യാഭാസ രംഗത്തെ പ്രമുഖ വ്യെക്തിത്വങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ , കായിക മേഘലയില്‍ പ്രശസ്തരായ വ്യെക്തികള്‍, ബിസിനെസ് സംരംഭകര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കപ്പെടും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സഫിയ അജിത് മെമ്മോറിയല്‍ ട്രോഫിയും, ദാര്‍ അസ്സിഹ ഡിസ്പന്‍സറി നല്കുന്ന 4000 റിയാലും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് റണ്ണര്‍അപ്പ് ട്രോഫിയും, ബി.പി.എല്‍ കാര്‍ഗോ നല്കുന്ന 2000 റിയാലും, കൂടാതെ ബെസ്റ്റ് പ്ലേയര്‍, ബെസ്റ്റ് സ്മാഷര്‍, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങളും നല്‍കുന്നതാണെന്ന് കായിക വേദി കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ റെജി സാമുവല്‍ അറിയിച്ചു.