Image

ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിക്കും

Published on 29 November, 2017
ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിക്കും
ഷെഫിന്‍ ജഹാനെ കാണാന്‍ ഹാദിയയെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത് ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിക്കും. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുളള വസ്തുവല്ല തന്റെ മകള്‍. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും അശോകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഹാദിയയുടെ ആഗ്രഹപ്രകാരം ഷെഫിന്‍ ജഹാനെ കാണാന്‍ അനുമതി നല്‍കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേസിനെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും തന്റേത് കേവലം പൗരാവകാശ പ്രശ്‌നമാണെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക