Image

മഴ: തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി

Published on 30 November, 2017
 മഴ: തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന്‌ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന്‌ ഉച്ചക്ക്‌ 12 മണിമുതലാണ്‌ അവധി പ്രഖ്യാപിച്ചത്‌.

ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴയെ തുടര്‍ന്ന്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടിരുന്നു. ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുകയാണ്‌.

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്‌. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക