Image

അബി ഹിറ്റാക്കിയ ആമിനതാത്ത

Published on 30 November, 2017
അബി  ഹിറ്റാക്കിയ ആമിനതാത്ത
സ്വന്തം കുടുംബത്തിലെ തന്നെ ഒരംഗത്തെ മിമിക്രിയിലെ ഏറ്റവും ഹിറ്റായ കഥാപാത്രങ്ങളില്‍ ഒന്നായി മാറ്റിയെടുത്തു അബി.

അദ്ദേഹത്തിന്റെ വല്യമ്മയെ കണ്ടു പഠിച്ചാണ്‌ അബി ആമിനതാത്ത എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തത്‌. മിമിക്രിവേദികളിലും കാസറ്റുകളിലും സ്‌കിറ്റുകളിലും ഈ കഥാപാത്രം അബിക്ക്‌ കൈയടികളും പൂച്ചെണ്ടുകളും വാങ്ങി നല്‍കുന്നതിനൊപ്പം സിനിമ എന്ന വലിയ കാന്‍വാസിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട്‌ ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌തു.


നാദിര്‍ഷാദിലീപ്‌ എന്നിവര്‍ക്കൊപ്പം തന്നെയായിരുന്നു അബിയുടെ പേരും മിമിക്രിയില്‍ ഉയര്‍ന്നു കേട്ടിരുന്നത്‌. ദിലീപിനെയും നാദിര്‍ഷയെയും അടയാളപ്പെടുത്തിയ ദേ മാവേലി കൊമ്പത്ത്‌ എന്ന ഓണക്കാല കാസറ്റ്‌ സീരിസിന്റെ ആദ്യ കാലഘട്ടത്തില്‍ മാവേലിയെ അവതരിപ്പിച്ചത്‌ അബിയായിരുന്നു. അന്ന ജനാര്‍ദ്ധനന്റെ ശബ്ദമായിരുന്നു മാവേലിക്ക്‌. പിന്നീട്‌ ദിലീപ്‌ ഏറ്റെടുത്തതോടെയാണ്‌ മാവേലിക്ക്‌ ഇന്നസെന്റിന്റെ ശബ്ദമായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക