Image

ഓഖി ചുഴലിക്കാറ്റ്‌ ശക്തി പ്രാപിക്കുന്നു; കനത്ത മഴയില്‍ 4 മരണം

Published on 30 November, 2017
ഓഖി  ചുഴലിക്കാറ്റ്‌ ശക്തി പ്രാപിക്കുന്നു;  കനത്ത മഴയില്‍ 4 മരണം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ നാല്‌ പേര്‍ മരിച്ചു. രണ്ടിടത്ത്‌ ഉരുള്‍പൊട്ടലുണ്ടായി. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലും മുതലത്തോട്‌ വനമേഖലയിലുമാണ്‌ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

ഓഖി നാശം വിതച്ച കന്യാകുമാരിയില്‍ 70 അംഗ ദുരന്ത നിവാരണ സേനയെത്തും. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ മരം വീണ്‌ ഓട്ടോ ഡ്രൈവര്‍ വിഷ്‌ണു മരിച്ചു. മഴയും കാറ്റും ഇനിയും കനക്കുമെന്ന്‌ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഏത്‌ സാഹചര്യവും നേരിടാന്‍ തയാറായി ഇരിക്കണമെന്ന്‌ ഡിജിപി നിര്‍ദേശം നല്‍കി. രാത്രി മല കയറ്റം ഒഴിവാക്കണമെന്ന്‌ ശബരിമല തീര്‍ത്ഥാടകര്‍ക്കും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പ

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേയ്‌ക്ക്‌ കടലില്‍ പോകരുത്‌. കനത്ത മഴയെ തുടര്‍ന്ന്‌ ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത്‌ സമയ ക്രമീകരണം നടത്തകയും ചെയ്‌തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക