ഷിക്കാഗോ: ഫെഡറേഷന് ഓഫ് മലയാളി
അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ
സെന്‍ട്രല്‍ റീജിയന് രജിസ്ട്രേഷന് കിക്ക്ഓഫ് മൗണ്ട്
പ്രോസ്പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍ മൂന്നാം തീയതി
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ്
ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും.
ഷിക്കാഗോയോട് ചേര്‍ന്നു കിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍
ഹോട്ടലും കണ്വന്ഷന് സെന്ററുമായ റിനയന്സണ്സില് വച്ചാണ് കണ്വന്ഷന്
നടക്കുന്നത്. ഈ കണ്വന്ഷന് തികച്ചും ഒരു ഫാമിലി കണ്വന്ഷന്
ആയിരിക്കുമെന്നു ആര്.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു.
ഈ കണ്വന്ഷന് രജിസ്ട്രേഷന് കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും
ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍
ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപതി, ജോയിന്റ് സെക്രട്ടറി ആഷ്ലി ജോര്‍ജ്
എന്നിവര്‍ അറിയിച്ചു.