Image

കടലില്‍ കുടുങ്ങിയ 218 പേരെ രക്ഷപ്പെടുത്തി

Published on 01 December, 2017
കടലില്‍ കുടുങ്ങിയ 218 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കുടുങ്ങിയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാണാതായ 38 മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയതായും നേവി അറിയിച്ചു. ഇവര്‍ക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. മറ്റ് ബോട്ടുകള്‍ കണ്ടെത്തുന്നതിനും കണ്ടെത്തിയതിലെ തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.

ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക