Image

ദേവസ്വം ബോര്‍ഡ്‌ അഴിമതി: പ്രയാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന്‌

Published on 02 December, 2017
ദേവസ്വം ബോര്‍ഡ്‌ അഴിമതി: പ്രയാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന അഴിമതിയില്‍ പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്‌ണനും മെമ്പറായിരുന്ന അജയ്‌ തറയിലിനുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന്‌ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌.

ക്രമക്കേടുകളില്‍ വിശദ അന്വേഷണം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാറിന്‌ കൈമാറി. ടൂര്‍ ഡയറിയും ബോര്‍ഡ്‌ യോഗത്തിന്റെ മിനിറ്റ്‌സും പരിശോധിച്ചപ്പോള്‍ത്തന്നെ ക്രമക്കേട്‌ ബോദ്ധ്യപ്പെട്ടു.

ബോര്‍ഡിന്റെ തന്നെ വിജിലന്‍സ്‌ വിഭാഗമാണ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക