Image

അബി അഭിനയിച്ച അവസാന സിനിമ റിലീസിന് തയാറെടുക്കുന്നു

Published on 02 December, 2017
അബി അഭിനയിച്ച അവസാന സിനിമ റിലീസിന് തയാറെടുക്കുന്നു

രക്ത സംബന്ധിയായ രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ മരണത്തിന് കീഴടങ്ങിയ അബി അഭിനയിച്ച അവസാന സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഇ വി മുഹമ്മദ് സംവിധാനം ചെയ്ത കറുത്ത സൂര്യന്‍ എന്ന ചിത്രത്തിലാണ് അബി അവസാനമായി വേഷമിട്ടത്.

ചിത്രത്തില്‍ അബി പ്രധാന വേഷത്തില്‍ തന്നെയാണ് എത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സംഗീത സംവിധായകന്‍ സുമന്ത് എന്ന കഥാപാത്രത്തെയാണ് അബി അവതരിപ്പിക്കുന്നത്. തൃശിവപേരൂര്‍ ക്ലിപ്തമാണ് അബിയുടെ റിലീസായ അവസാന ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക