Image

'കശ്‌മീരികള്‍ക്ക്‌ വേണ്ടി നിലനില്‍ക്കും'; ലഷ്‌കര്‍ ഇ ത്വയിബ നേതാവ്‌ ഹാഫിസ്‌ സയീദ്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌

Published on 03 December, 2017
'കശ്‌മീരികള്‍ക്ക്‌ വേണ്ടി നിലനില്‍ക്കും'; ലഷ്‌കര്‍ ഇ ത്വയിബ നേതാവ്‌ ഹാഫിസ്‌ സയീദ്‌ തെരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌

മുംബൈ ഭീകരാക്രണത്തലവന്‍ ഹാഫിസ്‌ സയീദ്‌ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചു. മുമ്പ്‌ പാകിസ്ഥാന്‍ നിരോധിച്ച ജമാഅത്ത്‌ ഉദ്‌ -ദവായെ പ്രതിനിധീകരിച്ചായിരുക്കും 2018 ലെ പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന്‌ ഹാഫിസ്‌ സയീദ്‌ പറഞ്ഞു. മിലി മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും തെരഞ്ഞെടുപ്പില്‍ ഹാഫിസ്‌ സയീദ്‌ മത്സരിക്കുക.

സയീദിന്റെ പേരില്‍ കേസുകള്‍ നിലിവില്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ നവംബര്‍ 24 നാണ്‌ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സയീദിനെ വീട്ടുതടങ്കലില്‍നിന്ന്‌ മോചിപ്പിച്ചത്‌. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. 26/11 മുംബൈ ആക്രമണ കേസിലെ മുഖ്യസൂത്രധാരനാണ്‌ ലഷ്‌കര്‍ ഇ തോയ്‌ബ സ്ഥാപകനായ ഹാഫീസ്‌ സയിദ്‌. ആക്രമണത്തില്‍ 166 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായത്‌.

അടുത്ത പാകിസ്ഥാന്‍ ജനറല്‍ തെരഞ്ഞെടുപ്പില്‍ മിലി മുസ്ലീം ലീഗ്‌ മത്സരിക്കാന്‍ പോകുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന കാശ്‌മീരികള്‍ക്കുവേണ്ടി ഞാനും 2018ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ചൗബറില്‍ നടന്ന ജമാഅത്ത്‌ ഉദ്‌ ദവായുടെ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു സയീദ്‌.
അതേസമയം, കാശ്‌മീര്‍ ജനതയ്‌ക്ക്‌ പിന്തുണയുമായി ലഷ്‌കര്‍ ഇ ത്വയിബയുടെ നേതാവും രംഗത്തെത്തിയിരുന്നു. 

എന്തുതന്നെ പ്രശ്‌നമുണ്ടായാലും കാശ്‌മീരിനെ തങ്ങള്‍ പിന്തുണയ്‌ക്കുക തന്നെ ചെയ്യുമെന്ന്‌ ഇന്ത്യ അറിഞ്ഞിരിക്കുക, നിങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനു മുകളില്‍ സമ്മര്‍ദം ചെലുത്തിയിട്ട്‌ കാര്യമില്ല. കാശ്‌മീരിനുവേണ്ടി ഇന്ത്യ ഇനി മുറവിളി കൂട്ടിയിട്ട്‌ കാര്യമില്ല. പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ സഹായങ്ങള്‍ കാശ്‌മീര്‍ വിഷയത്തില്‍ ദോഷം ചെയ്യുമെന്നും നേതാവ്‌ വെല്ലുവിളിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക