Image

ഷെഫിന്‍ ജഹാനെ കൊച്ചി എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു

Published on 04 December, 2017
ഷെഫിന്‍ ജഹാനെ കൊച്ചി എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു

ന്യൂഡല്‍ഹി: ഐഎസ്‌ ബന്ധം ആരോപിക്കപ്പെട്ട ഹാദിയയുടെ ഭര്‍ത്താവ്‌ ഷെഫിന്‍ ജഹാനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. ഷെഫിന്‌ ഐഎസ്‌ തീവ്രവാദികളുമായുള്ള ബന്ധം സംബന്ധിച്ചാണ്‌ ചോദ്യം ചെയ്യല്‍ നടന്നത്‌. ഇന്ന്‌ രാവിലെ എന്‍ഐഎ ഡിവൈഎസ്‌പി വിക്രമിന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍ നടന്നത്‌.

 ഐഎസ്‌ തീവ്രവാദികളുമായുള്ള ബന്ധത്തെ കുറിച്ചാണ്‌ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്‌. സോഷ്യല്‍ മീഡിയയിലൂടെ അടക്കം ഷെഫിന്‍ ജഹാന്‍ തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്നതിന്‌ തെളിവുകള്‍ നേരത്തെ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിരുന്നു.

ഹാദിയയുമായുള്ള വിവാഹത്തിന്‌ മുന്‍പ്ണ്‌ ഷെഫിന്‌ തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നത്‌. പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‌ തീവ്രവാദ ബന്ധങ്ങളുണ്ടെന്നാണ്‌ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ആരോപിച്ചിരുന്നു. സുപ്രീംകോടതിയില്‍ വരെ ഷെഫിന്റെ തീവ്രവാദ ബന്ധം ചര്‍ച്ചയാകുകയും ചെയ്‌തു. മകളെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കുമെന്നും സിറിയയിലേക്ക്‌ കടത്തുമെന്നും അശോകന്‍ ആരോപിച്ചിരുന്നു.

ഷെഫിന്‍ ജഹാന്‌ തീവ്രവാദ ബന്ധമുണ്ടെന്ന അശോകന്റെ വാദങ്ങളെ ശരിവെയ്‌ക്കുന്ന കണ്ടെത്തലുകളാണ്‌ എന്‍ഐഎ നടത്തിയിരിക്കുന്നത്‌. തീവ്രവാദ ബന്ധം ശരിവെയ്‌ക്കുന്ന വീഡിയോകള്‍ അശോകന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക