Image

ബലാത്സംഗത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന്‌ പുറത്തേക്ക്‌ ചാടിയ ഗര്‍ഭിണി മരിച്ചു

Published on 04 December, 2017
ബലാത്സംഗത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന്‌ പുറത്തേക്ക്‌ ചാടിയ ഗര്‍ഭിണി മരിച്ചു

ഹൈദരാബാദ്‌: തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെടാനായി വാനില്‍ നിന്നും പുറത്തേക്ക്‌ ചാടിയ യുവതി മരിച്ചു.

റാവേലി ജില്ലയിലെ തൂപ്രം ദേശീയപാതയില്‍ രാത്രിയായിരുന്നു സംഭവം. യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദിനടുത്തുള്ള ഗ്രാമത്തിലേക്ക്‌ ബസ്സ്‌ കിട്ടാത്തതിനെത്തുടര്‍ന്ന്‌ മകളോടൊപ്പമാണ്‌ ഏഴ്‌ മാസം ഗര്‍ഭിണിയുമായ യുവതി വാനില്‍ കയറിയത്‌.


തൂപ്രാന്‍ എത്തിയപ്പോള്‍ യുവതിയോട്‌ വാനിന്റെ െ്രെഡവര്‍ ടോള്‍ ഫീസ്‌ നല്‍കാന്‍ ആവശ്യപ്പെടുകയും പിന്നീട്‌ ക്ലീനറും െ്രെഡവറും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി പുറത്തേക്ക്‌ ചാടി ശേഷം മകളെയും ഇരുവരും പുറത്തേക്കെറിഞ്ഞു. 

പൊലീസ്‌ കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത്‌ പിന്‍മാറുകയായിരുന്നു,

അതേസമയം െ്രെഡവറും ക്ലീനറും ചേര്‍ന്ന്‌ അമ്മയെ ഉപദ്രവിക്കുകയും പിന്നീട്‌ അമ്മ വാനിന്‌ പുറത്തേക്ക്‌ ചാടുകയായിരുന്നുവെന്നും പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ പൊലീസിനോട്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക