Image

ബേസില്‍ തമ്പി ലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍; ബുംറ, പാര്‍ഥിവ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്.

Published on 04 December, 2017
ബേസില്‍ തമ്പി ലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍; ബുംറ, പാര്‍ഥിവ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്.

മുംബൈ ന്മ മലയാളി താരം ബേസില്‍ തമ്പി, തമിഴ്‌നാട് താരം വാഷിങ്ടന്‍ സുന്ദര്‍ എന്നിവരെ ഉള്‍പ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ബുംറയെ ഇന്ത്യയുട ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. വൃദ്ധിമാന്‍ സാഹയ്ക്കു പുറമെ വിക്കറ്റ് കീപ്പറായി പാര്‍ഥിവ് പട്ടേലും ടീമിലുണ്ട്. ടിനു യോഹന്നാന്‍, എസ്.ശ്രീശാന്ത് എന്നിവര്‍ക്കുശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന മൂന്നാമത്തെ പേസ് ബോളറാണ് ബേസില്‍ തമ്പി. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണെ ടീമിലേക്കു ടീമിലേക്കു പരിഗണിച്ചില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക