Image

കൊച്ചി മെട്രോ സ്‌റ്റേഷനും ലുലു മാളും ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാകുന്നു

Published on 05 December, 2017
 കൊച്ചി മെട്രോ സ്‌റ്റേഷനും ലുലു മാളും  ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാകുന്നു


കൊച്ചി മെട്രോയുടെ ഇടപ്പള്ളിയിലെ സ്‌റ്റേഷന്‍ ലുലു മാളുമായി ബന്ധിപ്പിക്കുന്നു. മെട്രോ സ്‌റ്റേഷനെയും ലുലുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ നിര്‍മ്മാണം ഏതാണ്ട്‌ അന്തിമഘട്ടത്തിലാണ്‌.

മെട്രോ സ്‌റ്റേഷനുകളെ ബിസിനസ്‌ ഹൗസുകളുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ആശയം നേരത്തെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഇത്‌ ആദ്യം നടപ്പാക്കുന്നത്‌ ലുലു മാളാണ്‌. പാലം നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ലുലുവും കൊച്ചി മെട്രോയുടെ നടത്തിപ്പുകാരായ കെഎംആര്‍എലും എത്തിച്ചേര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞയിടക്ക്‌ പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്‌.

നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്‌ കെഎംആര്‍എല്‍ ആണെങ്കിലും അതിന്റെ ചെലവ്‌ വഹിക്കുന്നത്‌ ലുലു മാളാണ്‌. പാലം നിര്‍മ്മാണത്തിന്റെ ചെലവുകള്‍ക്കായി ലുലു കെഎംആര്‍എല്ലിന്‌ 50 ലക്ഷം രൂപയാണ്‌ നല്‍കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക