Image

ഓഖി മഹാരാഷ്ട്രയിലേക്ക്‌; മുംബൈയില്‍ കനത്ത മഴ തുടരുന്നു

Published on 05 December, 2017
ഓഖി മഹാരാഷ്ട്രയിലേക്ക്‌; മുംബൈയില്‍ കനത്ത മഴ തുടരുന്നു


കേരള തീരത്തും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ്‌ മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപമായി കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു മുംബൈയില്‍ കനത്ത മഴയാണ്‌. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും തോര്‍ന്നിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപ ജില്ലകളിലെയും സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌ അവധി നല്‍കിയിട്ടുണ്ട്‌.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളും കനത്ത മഴ മൂലം റദ്ദാക്കി. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നു ജനത്തിന്‌ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ചുഴലിക്കാറ്റ്‌ വിതച്ച നാശങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിനായി കേരളത്തില്‍ സമഗ്ര നഷ്ടപരിഹാര പാക്കേജ്‌ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

നാളത്തെ മന്ത്രിസഭാ യോഗം പാക്കേജിന്‌ അംഗീകാരം നല്‍കും. ജീവനോപാധികള്‍ നഷ്ട്‌ടപ്പെട്ടതിനടക്കം പാക്കേജ്‌ തയ്യാറാക്കാന്‍ റവന്യു, ഫിഷറീസ്‌, ടൂറിസം മന്ത്രിമാര്‍ക്ക്‌ ചുമതല നല്‍കിയിട്ടുണ്ട്‌. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാന്‍ വന്‍ തയാറെടുപ്പുകളുമായി ആണ്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ സജ്ജരായിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക