അന്തരിച്ച ബോളിവുഡ് വിസ്മയം ശശി കപൂറുമായി സിനിമയില്‍ ഏറ്റവും അടുപ്പം അമിതാഭ് ബച്ചനാണ്. ബച്ചനും കപൂറും ഒന്നിച്ച് ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കപൂറിന്റെ ഓര്‍മകളെ കുറിച്ച് ബച്ചന് ബ്ലോഗെഴുതി. തങ്ങളുടെ ബന്ധത്തിനപ്പുറം കപൂര്‍ എന്ന വ്യക്തിയെ കുറിച്ചാണ് ബച്ചന്റെ ബ്ലോഗില്‍ പ്രതിപാദിക്കുന്നത്.
മരണ വാര്‍ത്ത അറിഞ്ഞിട്ടും താന്‍ ആശുപത്രിയില്‍ പോകാത്തതിനെ കുറിച്ച് ബച്ചന് ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. ശശി കപൂറിന്റെ നല്ല കാലത്തുള്ള ഓര്‍മകള്‍ സൂക്ഷക്കാന്‍ വേണ്ടിയാണത്രെ ആശുപത്രിയില്‍ പോയി കപൂറിന്റെ മൃതശരീരം കാണാത്തത്. കിഡ്നി രോഗം ബാധിത്ത് കപൂര്‍ ആശുപത്രിയില്‍ കഴിയുമ്ബോഴും ഒരേ ഒരു തവണ മാത്രമേ ബച്ചന് ചെന്നു കണ്ടിട്ടുള്ളൂ.
എന്നാല്‍ മകനും മരുമകള്‍ക്കുമൊപ്പം ബച്ചന് കപൂറിന്റെ മുംബൈയിലുള്ള വീട്ടില്‍ പോയിരുന്നു. ഇത്തരം കാര്യങ്ങളില്‍ വിവരം അറിഞ്ഞാല്‍ ആശുപത്രിയില്‍ എത്തുന്ന ആളാണ് ബച്ചന്. വിനോദ് ഖന്ന മരിച്ചപ്പോള്‍ ആദ്യം ആശുപത്രിയില്‍ എത്തിയത് ബച്ചനായിരുന്നു.