Image

കുമ്മനാന കാമ്പയ്ന്‍ വേറെ ലെവലില്‍; ഗെയിമുമായി ട്രോളന്‍മാര്‍

Published on 05 December, 2017
കുമ്മനാന കാമ്പയ്ന്‍ വേറെ ലെവലില്‍; ഗെയിമുമായി ട്രോളന്‍മാര്‍
കൊച്ചി: മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാന്‍ അവസരം നല്‍കിയ കഐംആര്‍എല്‍ തീരുമാനം വേറെ ലെവലിലേക്ക് ഉയര്‍ത്തി ട്രോളന്‍മാര്‍. ആനക്കുട്ടനു ചേരുന്ന പേരായി ഏറ്റവുമധികം ആളുകള്‍ നിര്‍ദേശിച്ച 'കുമ്മനാന’യുടെ പേരില്‍ പുതിയ ഗെയിം പുറത്തിറക്കിയാണ് ട്രോളന്‍മാര്‍ അവസരം മുതലാക്കുന്നത്. 

കുമ്മനാനയെ പറപ്പിക്കൂ, ആര്‍മാദിക്കൂ എന്ന പേരിലാണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. കുമ്മനാന ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ഗെയിം കളിക്കാന്‍ അവസരമുള്ളത്. സൈറ്റില്‍ നേരിട്ടുകയറിയാല്‍ മാത്രമേ ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. പ്ലേ സ്‌റ്റോറില്‍ ഈ ഗെയിം ലഭ്യമല്ല. 

ആനക്കുട്ടനു പേര് നിര്‍ദേശിക്കാന്‍ പൊതുജനാഭിപ്രായം തേടി കഴിഞ്ഞ മാസം 30നാണ് കൊച്ചി മെട്രോ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെ പരസ്യം പോസ്റ്റ് ചെയ്തത്. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിനു ചേരില്ല. നല്ല കൂള്‍ ആയൊരു പേര്... ആര്‍ക്കു വേണമെങ്കിലും പേര് നിര്‍ദേശിക്കാം എന്നായിരുന്നു പരസ്യവാചകം. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന പേര് ആനക്കുട്ടനു നല്‍കുമെന്നാണു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക