Image

ലാവലിന്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

Published on 07 December, 2017
ലാവലിന്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആര്‍. ശിവദാസുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസുമാരായ എം.വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഓഗസ്റ്റ് 23നാണു പിണറായി വിജയന്‍ അടക്കം പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കികൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക