Image

സൗദി ജനസംഖ്യയില്‍ 37 ശതമാനം വിദേശികള്‍

Published on 08 December, 2017
സൗദി ജനസംഖ്യയില്‍ 37 ശതമാനം വിദേശികള്‍

ദമാം: ഈ വര്‍ഷം അവസാനത്തോടെ സൗദിയിലെ വിദേശികളുടെ എണ്ണം ഒന്നേകാല്‍ കോടിയായി ഉയരുമെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഥോറിറ്റി.

അതേസമയം രാജ്യത്തെ ആകെ ജനസംഖ്യ ഈ വര്‍ഷം അവസാനത്തോടെ 36.6 ദശലക്ഷമായി ഉയരുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

2016 അവസാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം അവസാനത്തോടെ സൗദിയില്‍ 810,000 പേരുടെ വര്‍ധനവുണ്ടാവും. രാജ്യത്തെ ജനസംഖ്യയില്‍ 37 ശതമാനമാണ് വിദേശികള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം 3253901 ഇന്ത്യക്കാര്‍ സൗദിയിലുണ്ടെന്നാണ് ഇന്ത്യന്‍ എംബസിയുടെ കണക്ക്.

അതേസമയം രാജ്യത്തെ ആകെ സ്വദേശികളുടെ എണ്ണം 20.4 ദശലക്ഷമാണ്. ഇതില്‍ 50.94 മാനം പുരുഷന്മാരും 49.06 ശതമാനം സ്ത്രീകളുമാണ്. ജനസംഖ്യയില്‍ 15 മുതല്‍ 45 വയസ് വരെയുള്ളവര്‍ 72 ശതമാനം വരും. എന്നാല്‍ 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 3.2 ശതമാനം മാത്രമാണ്.

ജിദ്ദയുള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ് രാജ്യത്തെ 26.29 ശതമാനം പേരും താമസിക്കുന്നത്. റിയാദ് മേഖലയില്‍ ഇത് 25.24 ശതമാനമാണ്.

റിപ്പോര്‍ട്ടില്‍: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക