Image

ക്ഷേത്ര ഫണ്ട്‌ സര്‍ക്കാര്‍ ഖജനാവിന്റെ ഭാഗമാക്കി മാറ്റുന്നില്ലെന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ മറുപടി

Published on 12 December, 2017
 ക്ഷേത്ര ഫണ്ട്‌ സര്‍ക്കാര്‍ ഖജനാവിന്റെ ഭാഗമാക്കി മാറ്റുന്നില്ലെന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ മറുപടി

കൊച്ചി : ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഫണ്ട്‌ സര്‍ക്കാര്‍ ഖജനാവിന്റെ ഭാഗമാക്കി മാറ്റുന്നില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡുകളുടെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും വിവിധ ബാങ്കുകളിലാണ്‌ ഫണ്ട്‌ നിക്ഷേപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ദേവസ്വം ബോര്‍ഡിന്റെ വരവുചെലവ്‌ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ദേവസ്വം അഡീഷണല്‍ സെക്രട്ടറി പി രാധാകൃഷ്‌ണന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനെയും അംഗത്തെയും നീക്കംചെയ്‌ത സര്‍ക്കാര്‍ ഉത്തരവ്‌ ചോദ്യംചെയ്‌ത്‌ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സര്‍ക്കാരിന്‌ ക്ഷേത്രങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ താല്‍പ്പര്യമില്ലെന്നും ദേവസ്വം ഫണ്ടിലാണ്‌ സര്‍ക്കാരിന്‌ താല്‍പ്പര്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചതിന്‌ മറുപടി നല്‍കുകയായിരുന്നു സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക