കാനഡയിലെ മാധ്യമ പ്രവര്ത്തകന് നോബിള്‍
അഗസ്റ്റിന്റെ പിതാവ് എ പി അഗസ്റ്റിന് ആലിലകുഴിയില് (80) നിര്യാതനായി.
മുള്ളരിങ്ങാട്ടെ മുന്‍കാല സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ
ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
മകന് നോബിളിന്റെ ചങ്ങനാശേരിയിലെ ഭവനത്തില്‍ ബുധനാഴ്ച രാത്രിയില്‍
ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത് . സംസ്കാരം ഡിസംബര്‍ 16
ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ
ദേവാലയത്തില്‍.
ഭാര്യ മേരി (ചിലവ് പാറേക്കുന്നേല്‍ കുടുംബാംഗം), മക്കള്‍: ബേബി
(പോത്താനിക്കാട്), ജാന്‍സി (ചെറുതോട്ടിങ്കര), ജെയ്സി (യു കെ), ടെസ്സി
(മുള്ളരിങ്ങാട്), നോബിള്‍ (കാനഡ). മരുമക്കള്‍: റാണി ബേബി (
പോത്താനിക്കാട്), ലാലു മാത്യു മുണ്ടക്കല്‍ ( ചെറുതോട്ടിങ്കര ), ഡെന്നി
പോള്‍ വാട്ടപ്പിള്ളില്‍ (മുള്ളരിങ്ങാട്), ആഷാ നോബിള്‍ (കാനഡ).
പേരക്കുട്ടികള്‍: ഷിന്റോ ബേബി, ഷിനോ ജേസണ്‍ , ലാജക്സ് ലാലു, ലാന്‍സ് ലാലു ,
ഡിയോണ്‍സ് ഡെന്നി , ഡിജെന്സ് ഡെന്നി , ലെന നോബിള്‍, ലെവിന്‍ നോബിള്‍,
ലോവെല്‍ നോബിള്‍.