Image

സിംഗപ്പൂരില്‍ യുവതിക്ക്‌ നേരേ പീഡനം; ഇന്ത്യന്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

Published on 15 December, 2017
സിംഗപ്പൂരില്‍ യുവതിക്ക്‌ നേരേ പീഡനം; ഇന്ത്യന്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ എന്‍ജീനിയര്‍ അറസ്റ്റിലായി. പാര്‍ട്ട്‌ ടൈം ട്യൂട്ടറായി ജോലി നോക്കുന്ന പ്രഭു നടരാജനാണ്‌ പൊലീസ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം ബസ്സില്‍ വച്ച്‌ സീറ്റിലിരുന്ന 23 കാരിയായ യുവതിയെയാണ്‌ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. അനാവശ്യമായി യുവതിയെ സ്‌പര്‍ശിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതിനെ തുടര്‍ന്ന്‌ യുവതി തൊട്ടടുത്തുള്ള സ്‌റ്റോപ്പില്‍ ഇറങ്ങി.

എന്നാല്‍ യുവതി താമസിക്കുന്ന അപ്പാര്‍ട്ടമെന്റിലേക്ക്‌ പിന്തുടര്‍ന്നെത്തിയ യുവാവ്‌ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും കയറിപ്പിടിക്കുകയും ചെയ്‌തു. ഓടി രക്ഷപ്പെട്ട്‌ അപ്പാര്‍ട്ട്‌മെന്റിലെത്തിയ യുവതിയെ പ്രതി പിന്നെയും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ യുവതി പൊലീസില്‍ അറിയിച്ചത്‌.

അഞ്ച്‌ വര്‍ഷം മുമ്പ്‌ വീട്ടില്‍ അതിക്രമിച്ചുകയറിയതിന്‌ ഇയാളുടെ പേരില്‍ ഒരു പൊലീസ്‌ കേസ്‌ നിലവിലുണ്ട്‌. ഉറങ്ങിക്കിടന്ന യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ മൂന്നാഴ്‌ചത്തെ തടവിലിടാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ബസ്സില്‍ വച്ച്‌ സ്വാഭാവികമായി ശരീരത്തില്‍ സ്‌പര്‍ശിക്കുക മാത്രമേ പ്രതി ചെയ്‌തിട്ടുള്ളുവെന്ന്‌ പ്രതിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക