Image

ആധാര്‍: സമയപരിധി സുപ്രീംകോടതി മാര്‍ച്ച്‌ 31 വരെ നീട്ടി

Published on 15 December, 2017
ആധാര്‍: സമയപരിധി സുപ്രീംകോടതി മാര്‍ച്ച്‌ 31 വരെ നീട്ടി


രാജ്യത്തെ വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച്‌ 31 വരെ നീട്ടി. സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റേതാണ്‌ ഇടക്കാല ഉത്തരവ്‌. ബാങ്ക്‌ അക്കൗണ്ട്‌, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാന്‍ കാര്‍ഡ്‌, മൊബൈല്‍ ഫോണ്‍ കണക്‌ഷന്‍ തുടങ്ങിയവയ്‌ക്കാണ്‌ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നത്‌. 

 കേസില്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. ആധാര്‍ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത്‌ ചോദ്യം ചെയ്‌ത്‌? കൊണ്ട്‌ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ സുപ്രീംകോടതി ഇന്ന്‌ പരിഗണിച്ചത്‌.


ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണണഘടന ബെഞ്ചിന്റേതാണ്‌ വിധി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക