Image

പടയൊരുക്ക സമാപന സമ്മേളനത്തിനിടെ സംഘര്‍ഷം; കെ.എസ്‌.യു ജില്ല സെക്രട്ടറിക്ക്‌ കുത്തേറ്റു

Published on 15 December, 2017
പടയൊരുക്ക സമാപന സമ്മേളനത്തിനിടെ സംഘര്‍ഷം; കെ.എസ്‌.യു ജില്ല സെക്രട്ടറിക്ക്‌ കുത്തേറ്റു


പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനചടങ്ങിനിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. വ്യാഴാഴ്‌ച രാത്രി 8.30നാണ്‌ സെക്രട്ടറിയേറ്റിന്‌ സമീപം കെ.എസ്‌.യുയൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്‌ അടിപിടിയുണ്ടായത്‌.


സംഘട്ടനത്തില്‍ കെ.എസ്‌.യു ജില്ല സെക്രട്ടറി ആദേഷിനു കുത്തേറ്റു. പ്രവര്‍ത്തകനായ നജീമിനു തലയ്‌ക്ക്‌ അടിയേറ്റതായും ആരോപണമുണ്ട്‌. ഫെയ്‌സ്‌ബുക്കില്‍ കമന്റിട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചതെന്നാണു സൂചന.

കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ ആദേഷ്‌ തിരിച്ചറിഞ്ഞതായി കന്റോണ്‍മെന്റ്‌ പൊലീസ്‌ അറിയിച്ചു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീലാണ്‌ കുത്തിയതെന്നാണു പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക