Image

ഏഷ്യാനെറ്റ് വാള്‍ട്ട് ഡിസ്‌നിയുടെ ഭാഗമാകും

Published on 15 December, 2017
ഏഷ്യാനെറ്റ്  വാള്‍ട്ട്  ഡിസ്‌നിയുടെ ഭാഗമാകും
വാള്‍ട്ട് ഡിസ്‌നി കമ്പനി റുപര്‍ട്ട് മര്‍ഡോക്കിന്റെ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്' ഏറ്റെടുത്തു. ഏഷ്യാനെറ്റിന്റെ പേരന്റ് കമ്പനി സ്റ്റാര്‍ ഇന്ത്യ ഫോക്‌സിന്റെ ഭാഗമായിരുന്നു. ഇനി അത് ഡിസ്‌നിയുടെ ഭാഗമാകും. ഏഷ്യാനെറ്റ് ന്യൂസ് ഇതില്‍ പെടില്ല.

മൊത്തം 52 ബില്യന്‍ ഡോളറിനാണു 86-കാരനായ മര്‍ഡോക്ക് ഫോക്‌സ് വില്‍ക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്‌നി മാറി.

സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി ഇന്ത്യയിലെ 69 ചാനലുകളും ഡിസ്‌നിയുടെ കൈകളിലെത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക