Image

ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ആര്‍എസ്എസ് തലവന്‍

Published on 17 December, 2017
ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ആര്‍എസ്എസ് തലവന്‍

അഗര്‍ത്തല: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ത്രിപുരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഭാഗവതിന്റെ പരാമര്‍ശങ്ങള്‍. എല്ലാ സമുദായങ്ങളുടെയും കൂട്ടായ്മ കൂടിയാണ് ഹിന്ദുത്വമെന്നും മോഹന്‍ ഭാഗവത് പറയുന്നു.

ആര്‍എസ്എസിന് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകളും ഹിന്ദുക്കളാണ്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുക എന്നാണ് ഹിന്ദുത്വം കൊണ്ട് ഉദ്ദേശിക്കുന്നത് മോഹന്‍ ഭാഗവത് പറയുന്നു. 

ലോകത്തിന്റെ ഏതു ഭാഗത്തും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന് ഇന്ത്യയില്‍ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക