Image

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍: ക്രിപ്‌റ്റോ കറന്‍സിയുടെ മുന്നേറ്റം (പഠനപരമ്പര - 1 ഡോ. മാത്യു ജോയിസ്, ഒഹായോ)

Published on 18 December, 2017
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍: ക്രിപ്‌റ്റോ കറന്‍സിയുടെ മുന്നേറ്റം (പഠനപരമ്പര - 1 ഡോ. മാത്യു ജോയിസ്, ഒഹായോ)
ബിറ്റ്‌കോയിന്‍ എന്ന ഇതിഹാസം കഴിഞ്ഞകുറെ ആഴ്ചകളായി കോടിപതിക ളെ സൃഷ്ടിക്കുന്നു. ഈ തലക്കെട്ട് ലോകത്തിലെ സാമ്പത്തികരംഗത്ത് ഏതോ ചലനങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കുന്നു.

ബിറ്റ്‌കോയിന്‍ ഏറ്റവും വിലകൂടിയതും ജനശ്രദ്ധയാകര്‍ഷിച്ചതുമാണെങ്കിലും, ഇതേ മാതൃകയില്‍ ആയിരത്തിലധികം മറ്റു ഡിജിറ്റല്‍ കറന്‍സികള്‍ (ക്രിപ്‌റ്റോ കറന്‍സികള്‍) രംഗത്തുണ്ട്. അവയില്‍ ചിലതൊക്കെ 3,500%, 21,000%, 82,650% എന്ന കണക്കില്‍ വിലവര്‍ദ്ധന കാണിച്ച് കുതിച്ചു മുന്നേറുമ്പോള്‍ സാധാരണക്കാരന്‍ അറിയാതെ വാപൊളിച്ച് അതഭ്ുത പരതന്ത്രനായി നില്ക്കുമ്പോള്‍, കൂടുതല്‍ അറിയാന്‍ കൗതുകം തോന്നിപ്പോകുന്നുണ്ടാവാം.

ക്രിപ്‌റ്റോ കറന്‍സികളെപ്പറ്റി നിങ്ങള്‍ക്കറിയില്ലെങ്കില്‍, ഒന്നും നാണിക്കാനില്ല. കാരണം മിക്കവാറും ആളുകള്‍ക്ക് ഇതിനെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനെപ്പറ്റി ഒരു കൊച്ചു ലേഖനം എഴുതുമ്പോള്‍, ഇതിന്റെ വാസ്തവികതയെപ്പറ്റി 1% പോലും അറിവുണ്ടായിരുന്നില്ല.

രണ്ടാഴ്ച മുമ്പ് വീണ്ടും അതിനെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ബിറ്റ്‌കോയിന്റെ വില 8456 ആയിരിക്കുന്നു എന്നു കണ്ടപ്പോള്‍, ഈ വര്‍ഷം വില കൂടിക്കൂടി 10,000 ഡോളറായേക്കും, അല്ലെങ്കില്‍ ഈ കുമിള താമസിയാതെ പൊട്ടും എന്ന് വിചാരിച്ചുപോയി.

രണ്ടു മണിക്കൂറിനുള്ളില്‍ ആ ധാരണ പൊട്ടിപ്പൊളിഞ്ഞു. കുത്തിക്കുറിച്ചത് പ്രിന്റു ചെയ്തുവന്നു രണ്ടുദിവസത്തിനകം വില 11,345 ഡോളര്‍ എന്ന നിലയില്‍ എത്തിക്കഴിഞ്ഞിരുന്നു.

അതിനു ശേഷം ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഹൈഡ്രജന്‍ ബലൂണ്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന ബീറ്റ്‌കോയിന്റെ നാള്‍വഴികള്‍ ഒരു സാമ്പത്തിക പഠനമാണ,് കുറെ സംഖ്യകളും ശതമാനങ്ങളും സാക്ഷാല്‍ പഠനത്തിന്റെ ഭാഗങ്ങായിരിക്കും

എന്തുകൊണ്ട ് ഈ പുതിയ കറന്‍സി സമ്പ്രദായത്തെ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നുവിളിക്കുന്നു, എന്തിന് ഇവ ഉപയോഗിക്കാം , ഏതു ബാങ്കാണ് ഇതിന്റെ പിന്നില്‍, എങ്ങനെ സാധാരണക്കാരന് ഇവ വാങ്ങാം, ഇത് സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ സ്യഷ്ടിക്കുമോ, ഈ കുമിള പൊട്ടിപ്പോയാല്‍ എന്തു ചെയ്യാം തുടങ്ങിയ നൂറുകണക്കിന് വിഷയങ്ങള്‍ ഈ പരമ്പരയിലെ ചിന്തകളായിരിക്കും.

ബിറ്റ്‌കോയിന്‍ എന്ന പേരില്‍ ആദ്യമായി ക്രിപ്‌റ്റോ കറന്‍സി രഠഗത്തു വന്നത് 2009 ആണെന്നും അതിന് ഒരു പെനിയില്‍ താഴെ മാത്രമെ വിലയുണ്ടായിരുന്നുവെന്നതും നാം കണ്ടു കഴിഞ്ഞു. പിന്നെ ഓരോ വര്‍ഷങ്ങളിലും പത്തിരട്ടി വീതം വില വര്‍ദ്ധിച്ചാണ്, രണ്ടാഴ്ച മുമ്പ് 10,000 ഡോളര്‍ എന്ന നിലയിലെത്തിയതെന്നതാണ് ഇതുവരെയുളള ചരിത്ര സത്യം.

2010 ല്‍ 0.05 ഡോളര്‍ വിലയുളള ബീറ്റ്‌കോയിന്‍ ആയിരം ഡോളറിന് വാങ്ങിച്ചു വെയ്ക്കാന്‍ ബുദ്ധിസാമര്‍ത്ഥ്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 47 മില്യണ്‍ ഡോളറി ന്റെ ഉടമയായി അഹങ്കരിക്കാമായിരുന്നു. ഇപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല.

ഇന്‍ഡ്യാക്കാരും, പ്രത്യേകിച്ചും മലയാളികള്‍ വളരെ ഭയത്തോടും സംശയത്തോടും കൂടി മാത്രമേ ഏതു പുതിയ സംരഭത്തേയും വീക്ഷിക്കാറുളളു. പക്ഷെ ഇതൊരു ഒന്നരയല്ല, ആയിരം മടങ്ങിന്റെ സംഭവമായിക്കഴിഞ്ഞു.

90 കളിലെ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിപ്പുകളും റ്റെക്ക് സ്റ്റോക്ക് വിസ്‌ഫോടനങ്ങളും, 2000 ലെ ഹൗസിംഗ് മാര്‍ക്കറ്റിലെ ബൂമുകളും ഇപ്പോള്‍ പെട്ടന്നു നമ്മെ പിടിച്ചു കുലുക്കുന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വിജയ ഗാഥയും നാം നേരിട്ട് കണ്ടനുഭവിച്ചവരാണ്.

ഇന്ന ്ക്രിപ്‌റ്റോ കറന്‍സികളെ വിലയിലും പ്രൗഢിയിലും നാം അറിയുന്നത് ബിറ്റ് കോയിന്‍ മൂലമായതിനാല്‍ നമുക്ക് അതിനെ ക്രിപ്‌റ്റോ കറന്‍സിയുടെ മുത്തച്ഛന്‍ എന്നു തല്‍ക്കാലം വിളിക്കാം. ഏറ്റവും വിലയും ലാഭവും അത് നേടിക്കഴിഞ്ഞു. മറ്റുള്ളവയൊക്കെ ഇഴഞ്ഞു മുന്നോട്ടു വരുന്നതായി തോന്നിയേക്കാം. പുതിയവ ജനിച്ചു കൊണ്ടിരിക്കുന്നു. ഇവയൊക്കെ ഒരു പെനിയും അതില്‍ കുറച്ചും ഇപ്പോള്‍ ലഭ്യമാണ്.

ഇങ്ങനെയായിരുന്നുവല്ലോ ബിറ്റ്‌കോയിനും ഏഴുവര്‍ഷം മുമ്പ് ഇഴഞ്ഞ് കയറിവന്നത്. അന്ന് പലരും കണ്ടില്ല, കണ്ടവര്‍ കുറെപ്പേര്‍ പുച്ഛിച്ചു. കുറെപ്പേര്‍ ഇത് മറ്റൊരു തട്ടിപ്പാണെന്ന് വിധി എഴുതി. ഇത് കാലത്തിന്റെ കുത്തൊഴുക്കിലെ അപ്രിയ സത്യങ്ങളാണ്.

1990 ന്റെ ആരംഭകാലത്ത് ഇന്റര്‍നെറ്റ് എന്താണെന്ന് ബഹുഭൂരിഭാഗം ജനങ്ങള്‍ ക്കും അറിയില്ലായിരുന്നു. 1994 ലെ ഒരു എന്‍ ബി സി ചാനലില്‍ ഇന്റര്‍നെറ്റിനെപ്പറ്റി ഒരു ഷോയില്‍ ചര്‍ച്ചകള്‍ വന്നപ്പോള്‍ ഇത് വെറും ഒരു കളി മാത്രമാണ് എന്ന നിഗമനത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടു പോയി. 1995 ലാകട്ടെ സാമ്പത്തിക വിദഗ്ദ്ധന്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധന്‍മാരുടെയും കൂട്ടായ്മയില്‍, വരും ദിവസങ്ങളില്‍ എല്ലാ കമ്പനികള്‍ക്കും ഒരു വെബ്‌സൈറ്റ് വേണ്ടിവരും എന്ന നിഗമനത്തില്‍, വളരെ അധികം വെബ് സൈറ്റുകള്‍ സൃഷ്ടിക്കുന്ന ഐ.റ്റി സ്ഥാപനങ്ങള്‍ നിലവില്‍ വരികയും, വന്‍ മുതല്‍ മുടക്കുകള്‍ക്കായി സംരംഭകര്‍ പൊട്ടിമുളക്കുകയും ചെയ്തു.

അതിനു മുമ്പു തന്നെ ആദ്യ വെബ് സൈറ്റായി ബെര്‍ണേഴ്‌സ്-ലീസ് സൃഷ്ടിച്ചതും ആദ്യ ഡൊമേയിന്‍ ആയി സിമ്പോളിക്‌സ്.കോം വന്നതുമൊന്നും ഒര്‍മ്മയില്‍ പോലുമില്ല. പുരോഗതിയുടെ പാതയില്‍ അമേരിക്കന്‍ എക്‌സ്പ്രസ്, ഡിസ്‌നി, സോണി തുടങ്ങിയ വമ്പന്‍മാരുടെ വെബ്‌സൈറ്റുകള്‍ പിന്നീട് ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി.

എന്നിരുന്നാലും 1999 കളിലാണ് പൊതുജനങ്ങള്‍ക്ക് ടെക്ക് സ്റ്റോക്കുകളില്‍ വിശ്വാസം വളരാന്‍ തുടങ്ങിയതും, വന്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടിയതുമെന്ന് ഓര്‍ക്കണം. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് അതിനു മുമ്പേ നാം കേട്ടു തുടങ്ങിയതല്ലേ!

ക്രിപ്‌റ്റോ കറന്‍സി എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയാണ്. മറ്റു കറണ്‍സികള്‍ പോലെ നാണയമോ പേപ്പര്‍ കറന്‍സിയോ അല്ല. ഏതെങ്കിലും രാജ്യത്തെ ഗവണ്‍ന്റെിനോ സെന്‍ട്രല്‍ ബാങ്കിനോ ഇവയില്‍ ഉടമസ്ഥതയോ അധികാരമോ ഇല്ല. അന്താരാഷ്ട്ര തലത്തിലൂള്ള ഒരു കമ്പ്യൂട്ടര്‍ ശൃംഗലയുടെ നിയന്ത്രണത്തിലുള്ള ഡേറ്റാബേസിലൂടെ വാങ്ങലും വില്പനയും മറ്റു വിനിമയങ്ങളും സുരക്ഷിതമായി തത്സമയം രേഖപ്പെടുത്തുന്ന ബ്ലോക്ക് ചെയിന്‍ സമ്പ്രദായത്തിലൂടെയാണ് ക്രിപ്‌റേറാ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത.്

പുറത്തിറക്കിയ കറന്‍സികളുടെ എണ്ണവും ഓരോന്നിനും പ്രത്യേക കോഡുകളും അതു കൈവശം വെച്ചിക്കുന്ന ഉടമസ്ഥന്റെ വിവരങ്ങളും മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത വിധം കമ്പൂട്ടര്‍ സംവിധാനത്തില്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇവയെ ക്രിപ്‌റേറാ കറന്‍സികള്‍ എന്ന് അറിയപ്പെടുന്നു.

അടിക്കുറിപ്പ്:
ബിറ്റ്‌കോയിന്‍ വില ജൂലൈ 2010 $ 0.08,
ഫെബ്രുവരി 2011 ല്‍ $1.00,
2017 ഡിസംബ ര്‍ 18 ന് 18,620 ഡോളര്‍.
ജോണ്‍ മക്കാഫിയുടെ പ്രവചനം 2020 ല്‍ 500,000
അതു സംഭവിക്കുമോ!
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍: ക്രിപ്‌റ്റോ കറന്‍സിയുടെ മുന്നേറ്റം (പഠനപരമ്പര - 1 ഡോ. മാത്യു ജോയിസ്, ഒഹായോ)
Join WhatsApp News
Anthappan 2017-12-19 22:31:42
Bitcoin
Bitcoin is a new currency that was created in 2009 by an unknown person using the alias Satoshi Nakamoto. Transactions are made with no middle men – meaning, no banks! Bitcoin can be used to book hotels on Expedia, shop for furniture on Overstock and buy Xbox games. But much of the hype is about getting rich by trading it. The price of bitcoin skyrocketed into the thousands in 2017.

Bitcoins can be used to buy merchandise anonymously. In addition, international payments are easy and cheap because bitcoins are not tied to any country or subject to regulation. Small businesses may like them because there are no credit card fees. Some people just buy bitcoins as an investment, hoping that they’ll go up in value.

Many marketplaces called “bitcoin exchanges” allow people to buy or sell bitcoins using different currencies. Coin base is a leading exchange, along with Bitstamp and Bitfinex. But security can be a concern: bitcoins worth tens of millions of dollars were stolen from Bitfinex when it was hacked in 2016.

People compete to “mine” bitcoins using computers to solve complex math puzzles. This is how bitcoins are created. Currently, a winner is rewarded with 12.5 bitcoins roughly every 10 minutes.

Bitcoins are stored in a “digital wallet,” which exists either in the cloud or on a user’s computer. The wallet is a kind of virtual bank account that allows users to send or receive bitcoins, pay for goods or save their money. Unlike bank accounts, bitcoin wallets are not insured by the FDIC.

Though each bitcoin transaction is recorded in a public log, names of buyers and sellers are never revealed – only their wallet IDs. While that keeps bitcoin users’ transactions private, it also lets them buy or sell anything without easily tracing it back to them. That’s why it has become the currency of choice for people online buying drugs or other illicit activities.

Future in question

No one knows what will become of bitcoin. It is mostly unregulated, but some countries like Japan, China and Australia have begun weighing regulations. Governments are concerned about taxation and their lack of control over the currency.

Wallet in cloud: Servers have been hacked. Companies have fled with clients’ Bitcoins
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക