കറുത്ത പുലരിയില്‍ പെയ്തിറങ്ങുന്ന
മഞ്ഞിലാണ് പുതിയ ലോകം
വെടിമരുന്നിന്റെ നാളഗോപുരങ്ങളില്
അതൊരംബരചുംബി
നിങ്ങളെയ്തു വിട്ട കൂരമ്പില്‍ നിന്നും
എന്നിലേക്കിറങ്ങി വീണ
മകരമഞ്ഞിന്റെ ദാര്ഷ്ട്യശിഷ്ടം
അതത്രേ, പുതിയ ലോകം
കാരിരുമ്പിന്റെ മൂര്‍ദ്ധന്യതയില്‍
കണ്ടെടുത്ത മഞ്ഞിന്റെ
മലരില്‍ വെയിലേറ്റു വാടിവീണ
സൂര്യമുഖത്തു നിന്നും
പൂമുഖത്തേയ്ക്കെത്തി നോക്കും,
ഈ മഞ്ഞിന്റെ ചൂട്.