Image

ദിവ്യ പ്രകാശം (കവിത: മനോജ് തോമസ്, അഞ്ചേരി)

Published on 22 December, 2017
ദിവ്യ പ്രകാശം (കവിത: മനോജ് തോമസ്, അഞ്ചേരി)
ബേതലേമിലെ ഉണ്ണി ഈശനോട് നീ …
എന്തു പരിഭവം മെല്ലെ ഓതി വന്നുവോ ( 2 )

താര മൊട്ടുകള്‍ വാനില്‍ മിന്നി നില്ക്കവേ
എന്ത് നല്‍കുവാന്‍ ഇന്നു കാത്തു നിന്നു നീ ..

പൊന്നു മീറവും നല്ല കുന്തിരിക്കവും
കാഴ്ച്ച വെക്കുവാനായി വന്നതാണ് ഞാന്‍
രാഗ മാലിക നാവില്‍ ആര്‍ത്തു പാടുവാന്‍
ഇടയ കന്ന്യ ആയ് ഓടി വന്നതാണ് ഞാന്‍
ബേതലേമിലെ ഉണ്ണി ഈശനോട് നീ …

എന്തു പരിഭവം മെല്ലെ ഓതി വന്നുവോ
അഹാ ആ അഹ ആ ആഹഹ അഹാ..
അഹാ ആ അഹ ആ ആഹഹ അഹാ..

മറിയ സൂനുവായ് വന്നു പിറന്ന ഉണ്ണി
നര കുലത്തിന്‍ പാപം കഴുകി മാറ്റും
മൂടല്‍ മഞ്ഞില്‍ ഭൂമി മൂടി നില്‍ക്കവേ
മനുജാഭിലാഷം സഭലമാകും…
നാടാകെ ഇന്നു നല്ല സുദിനം
തിരു ദേവ പിറവി തന്‍ പുണ്ണ്യ സുദിനം ( 2 )

യോര്‍ദാന്‍ നദിയില്‍ നര കുല ജന്മ പാപം കഴുകും
ബേതലേമിലെ ഉണ്ണി ഈശനോട് നീ ..
എന്തു പരിഭവം മെല്ലെ ഓതി വന്നുവോ ..
ഈറന്‍ മേഘഠ വാനം മൂടി നില്‍ക്കവെ
നിര്‍മാല്ല്യിയ ഗാനം പാടി ആര്‍ക്കാഠ
ഏറെ ജന്മമായ് നാം കേട്ടു പാടുമീ ..
മാലാഖ ഗാനം ആര്‍ത്തു പാടം ..
അതൃുന്നത്തില്‍ ദൈവ മഹത്തഠ
ഭൂമിയില്‍ ദൈവ മക്കള്‍ക്ക് ഇന്നു ശാന്തി ( 2 )

അത്തി ചെടി തന്‍ നല്‍ ഉപമ പകര്‍ന്നിടും
ബേതലേമിലെ ഉണ്ണി ഈശനോട് നീ ..
എന്തു പരിഭവം മെല്ലെ ഓതി വന്നുവോ..
താര മൊട്ടുകള്‍ വാനില്‍ മിന്നി നില്ക്കവേ
എന്ത് നല്‍കുവാന്‍ ഇന്നു കാത്തു നിന്നു നീ
പൊന്നു മീറവും നല്ല കുന്തിരിക്കവും
കാഴ്ച്ച വെക്കുവാനായി വന്നതാണ് ഞാന്‍
രാഗ മാലിക നാവില്‍ ആര്‍ത്തു പാടുവാന്‍
ഇടയ കന്ന്യ ആയ് ഓടി വന്നതാണ് ഞാന്‍ ..

***********
കൈതപ്പുറം , എം. ജി . രാധാകൃഷ്ണന്‍ കൂട്ടുകെട്ട് അനശ്വരമാക്കിയ ഗാനത്തിന്റ്‌റെ മറ്റൊരു രൂപം ( ക്രിസ്മസ് ഗാനത്തിന്റ്‌റെ രൂപത്തില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു . ) യൂട്യൂബ് വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക