Image

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (ഭാഗം:2)- അബ്ദുള്‍ പുന്നയൂര്‍ക്കുളം

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 26 December, 2017
മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (ഭാഗം:2)- അബ്ദുള്‍ പുന്നയൂര്‍ക്കുളം
മിനിമം ബഡ്ജറ്റുള്ള ഒരു സഞ്ചാരിക്കു 'ഇംഗ്ലീഷ് ഹൗസ്'  ലെ കോമണ്‍ കിച്ചണില്‍ ചെലവു കുറഞ്ഞ രീതിയില്‍ ഭക്ഷണം സ്വയം പാകം ചെയ്യാം. അല്ലെങ്കില്‍ റോഡരുകിലെ വില്പനക്കാരില്‍നിന്ന് ഒരു ഡോളറിനു Ramen noodle കഴിക്കാം.

ഒരു bowl കഴിച്ചാല്‍ വയര്‍നിറയെ കഞ്ഞി കുടിച്ചപോലെ തോന്നും.
ഒരു സയാഹ്ന്‌ന നടത്തത്തിനിടെ ഒരു കൂട്ടം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനികളുമായി സല്ലപിക്കാനിടയായി. അവര്‍ക്ക് ഇംഗ്ലീഷ് ഭാഷയോട് വളരെ ഔല്‍സുകും ഉള്ളതായി കാണപ്പെട്ടു.
ജപ്പാനില്‍ പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല. പക്ഷേ, ഫിലിപൈന്‍സില്‍ ഒരു വിധം എല്ലാവര്‍ക്കുമറിയാം.
ജപ്പാനില്‍ പല അമേരിക്കന്‍ യുവാക്കളും ജപ്പാന്‍ ഭാഷ പഠിച്ചു വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്യൂഷന്‍ കൊടുത്തു സന്തോഷത്തോടെ ജീവിക്കുന്നു.

അടുത്ത ദിവസം അമേരിക്കന്‍ ഐക്യനാടുകളുടെ അമ്പതാമത്തെ സ്റ്റേറ്റായ 'ഹവായ്' ലേക്ക് പുറപ്പെടുമ്പോള്‍ തോന്നി, സഞ്ചരിച്ച രാഷ്ട്രങ്ങളില്‍ വെച്ചു ഏറെ ഇഷ്ടമായത് ജപ്പാനാണെന്ന്. ജനങ്ങള്‍ സമാധാന പ്രിയരായും അവരവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരുമായി കാണപ്പെട്ടു.
ഹവായില്‍ വിമാനമിറങ്ങുമ്പോള്‍ കഴിഞ്ഞ പ്രാവശ്യം യു.എസ്. ഇമിഗ്രേഷന്‍ വിസ വെട്ടിച്ചുരുക്കിയതുപോലെ ഇപ്പോഴും സംഭവിക്കുമോ എന്ന് ആകുലപ്പെട്ടു. ശങ്കിച്ചതു പോലെ സംഭവിച്ചു. ഇമിഗ്രേഷന്‍ ഫണ്ടിന്റെ അപര്യാപ്ത പറഞ്ഞു ആറു മാസത്തെ വിസ ഒന്നരമാസമാക്കി ചുരുക്കി.

രണ്ടു ദിവസം ഹവായിയുടെ പ്രകൃതി രാമണീയകം വീണ്ടും ആസ്വദിച്ചു. ഹവായില്‍ സഞ്ചരിക്കുമ്പോള്‍ ലോക രാജ്യങ്ങളിലെ(പോളിനേഷ്യ) ജനങ്ങളെ കാണുന്ന പ്രതീതി. ചിലയിടത്തുകൂടെ നടക്കുമ്പോള്‍ കേരളക്കരയിലെ ഭൂപ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കും. പലേടത്തും ശാന്ത സൗന്ദര്യം തിങ്ങി നിന്നിരുന്നു. പല ഹവായന്‍ രമണികളും കേരള തരുണികളെപ്പോലെ തോന്നിച്ചെങ്കിലും ഫിലിപൈന്‍സ് സുന്ദരികളോടാണ് മലയാളി മങ്കമാര്‍ക്ക്  ഏറെ സാമ്യമെന്ന് തോന്നി.
പിറ്റേന്ന് സാന്‍ഫ്രാന്‍സിസ്‌കൊ ലക്ഷ്യമാക്കി ആകാശനൗക പുറപ്പെട്ടു. പിന്നെ അമേരിക്കയില്‍ ലയിച്ചു....

നാല് പതിറ്റാണ്ടുമുമ്പ് ലോകരാഷ്ട്രങ്ങള്‍ സഞ്ചരിക്കുമ്പോള്‍ വിമാനങ്ങളില്‍ കയറിയിരുന്നത് നീങ്ങിക്കൊണ്ടിരിക്കുന്ന ബസില്‍ ഓടിക്കയറുന്നതുപോലെയായിരുന്നു. ഇന്നത്തെ വ്യോമയാന സുരക്ഷാ ചട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്നത്തെ സാഹസിക പ്രയാണങ്ങള്‍ ഇന്നൊരു സ്വപ്‌നമായി തോന്നുന്നു.

പല രസകരമായ യാത്രാനുഭവങ്ങളും സ്ഥല, സമയപരിമിതിമൂലം ഉള്‍പ്പെടുത്തുന്നില്ല. യാത്രാസ്മരണകള്‍ എഴുതുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, ഈയിടെയായി മ്യാന്‍മര്‍ റോഹിങ്ക്യകളില്‍ വര്‍ദ്ധിച്ചുവരുന്ന വംശഹത്യകളുടെ വൃഥകള്‍ കണ്ടും കേട്ടും ഹൃദയം നീറി നീറി മരവിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ റോഹിങ്ക്യകളുടെ കഥന കഥകളെഴുതാന്‍ തൂലിക താനെ ചലിക്കുകയാണ്. അതിനു മൂന്നര പതിറ്റാണ്ടു മുമ്പത്തെ എന്റെ ബര്‍മ്മീസ് സന്ദര്‍ശനം ഈയവസരത്തില്‍ പ്രചോദനമാകുന്നു.

ആരാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

മ്യാന്‍മറി(ബര്‍മ്മ)യെ 'റാക്കൈന്‍' പ്രവിശ്യയിലെ ന്യൂനപക്ഷ സമുദായക്കാരാണ് റോഹിങ്ക്യകള്‍.(പഴയ ബര്‍മ്മയിലെ അറാക്കാന്‍ സ്റ്റേറ്റിന്റെ പുതിയ പേരാണ് 'റാക്കൈന്‍') മുഹമ്മദ് നബിയുടെ കാലത്തുതന്നെ അറബ് കച്ചവടക്കാരിലൂടെ ഇസ്ലാം അറാക്കാനില്‍ പ്രവേശിച്ചു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. റാക്കൈനില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍(4.3%) ഹിന്ദുക്കള്‍(1%).
AD 1430 ല്‍ ബര്‍മ്മയില്‍ സുലൈമാന്‍ ഷാ രാജാവിന്റെ നേതൃത്വത്തില്‍ മുസ്ലീം ഭരണമാരംഭിച്ചു. ആ ഭരണം മൂന്നര നൂറ്റാണ്ട നീണ്ടുനിന്നു. 1789 ല്‍ ബൗദ്ധമതസ്ഥര്‍ ഷാ ഭരണത്തെ കൂട്ടത്തോടെ ആക്രമിച്ചു ബുദ്ധഭരണം കൊണ്ടുവന്നു. 1824 ല്‍ ബ്രിട്ടീഷുകാര്‍ ബര്‍മ്മയില്‍ അധിനിവേശ Colony സ്ഥാപിച്ചു.
വംശഹത്യയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത്, രണ്ടാം ലോകമഹായുദ്ധ കാലത്ത് മ്യാന്‍മാറിലെ ഭൂരിപക്ഷമായ ബുദ്ധമതവിഭാഗം ജപ്പാനൊപ്പവും ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ ബ്രിട്ടനൊപ്പവും നിന്നതോടെയാണ്.

1948 ജനുവരി നാലിനു ബര്‍മ്മ 60 വര്‍ഷത്തെ ബ്രിട്ടീഷ് അധിനിവേശ(Colonial Rule) ഭരണത്തില്‍ നിന്നു സ്വതന്ത്രമായി. സ്വതന്ത്ര്യാനന്തരം ബര്‍മ്മീസ് പട്ടാളത്തിന്റെ സഹായത്തോടെ ബുദ്ധിസ്റ്റ് മുസ്ലീംങ്ങളെ ബുദ്ധമതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചു. അതിനു വിസമ്മതിച്ചവരെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കാനും പീഡിപ്പിക്കാനും തുടങ്ങി. 1942, 1962, 1978 കളില്‍ ക്രൂരപീഡനം സഹിക്കവയ്യാതെ ലക്ഷക്കണക്കിനു റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്കും വിവിധ രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി പലായനം ചെയ്തു.

മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിങ്ക്യകളുടെ പൗരാവകാശങ്ങള്‍ എടുത്തുകളയുന്നു
1982 ല്‍ റോഹിങ്ക്യകളുടെ മ്യാന്‍മര്‍ പൗരത്വം, വോട്ടവകാശം, സ്വാതന്ത്ര്യം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ പൗരവകാശങ്ങളും മ്യാന്‍മര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു, അവരെ  അനധികൃത കുടിയേറ്റക്കാരാക്കി മാറ്റി. റോഹിങ്ക്യകള്‍ക്കു ജന്മനാട്ടില്‍ നാടില്ലാതെയായി!
മ്യാന്‍മറിലെ പട്ടാളവും ഭൂരിപക്ഷമായ ബുദ്ധമതക്കാരും ആക്ഷേപിക്കുന്നത്: റോഹിങ്ക്യകള്‍ 'റാക്കൈന്‍' പ്രവിശ്യയില്‍ ജനിച്ചവരല്ല. അവര്‍ 1971 ലെ ബംഗ്ലാദേശ് യുദ്ധസമയത്ത് സ്വദേശം വിട്ടുവന്നവരും, അതിനു മുമ്പു ബ്രിട്ടീഷ് ഭരണകാലത്ത് ജോലിസംബന്ധമായി വന്നവരുമാണെന്നാണ്. 2015 ലെ കണക്കനുസമരിച്ച് 1.3 ദശലക്ഷം റോഹിങ്ക്യകള്‍ മ്യാന്‍മറിലുണ്ട്. 1982 ലെ മ്യാന്‍മറിലെ ഭരണഘടന അംഗീകരിക്കുന്ന 135 വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യകള്‍ മ്യാന്‍മറിലുണ്ട്. 1982 ലെ മ്യാന്‍മറിലെ ഭരണഘടന അംഗീകരിക്കുന്ന 135 വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യകള്‍ ഉള്‍പ്പെടുന്നില്ല.
1992 ല്‍ വീണ്ടും വംശീയ അടിച്ചമര്‍ത്തലിന്റെ ഫലമായി മൂന്നു ലക്ഷത്തോളം റോഹിങ്കികള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

2015ല്‍ വീണ്ടും വംശീയ അടിച്ചമര്‍ത്തലിന്റെ ഫലമായി മൂന്നു ലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

2015 ല്‍ പഴകിയ ബോട്ടുകളില്‍ കയറി ഉള്‍ക്കടലിലൂടെ സാഹസികമായ പലായനത്തിനൊടുവില്‍ അയല്‍രാജ്യങ്ങളില്‍ എത്തപ്പെട്ട റോഹിങ്ക്യകളെ ആ രാജ്യങ്ങള്‍ തിരസ്‌കരിച്ചു തിരിച്ചുവിട്ടു. തായ്‌ലാന്റിലെത്തിയ അഭയാര്‍ത്ഥികളെ അവിടത്തെ പട്ടാളം ബലാത്സംഗം ചെയ്തു തിരിച്ചയച്ചു. ആ വര്‍ഷം തായ്‌ലന്റിലും മലേഷ്യയിലും കണ്ടെത്തിയ കുഴിമാടങ്ങളില്‍ നിരവധിപേരുടെ അസ്ഥിക്കൂടങ്ങളുണ്ടായിരുന്നു. അത് രാജ്യം വിട്ടോടിയ തങ്ങളുടെ സോദരങ്ങളെന്ന് റോഹിങ്ക്യകള്‍ അവകാശപ്പെടുന്നു. പലായനം ചെയ്യുന്ന ജനങ്ങളുടെ ബാഹുല്യംകൊണ്ട് ബോട്ടുകള്‍ മുങ്ങി, നൂറുകണക്കിനു മൃതദേഹങ്ങള്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതും കരയില്‍ അടിഞ്ഞു കിടക്കുന്ന കരളലയിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിനു മുമ്പില്‍ ഒരു ചോദ്യചിഹ്നവുമാണ്.
ചുരുങ്ങിയത് 10 ലക്ഷത്തോളം റോഹിങ്ക്യകള്‍ 1970 നുശേഷം വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. അതില്‍ പാക്കിസ്ഥാനില്‍ മൂന്നര ലക്ഷവും മലേഷ്യയില്‍ ഒന്നര ലക്ഷവുമുണ്ട്.

റോഹിങ്ക്യന്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് 1978, 1991, 1992, 2012, 2015, 2016, 2017 എന്നീ കാലഘട്ടങ്ങളില്‍ റാക്കൈയ്ന്‍ പ്രവിശ്യയിലുണ്ടായ കലഹങ്ങളുടേയും സൈനിക അടിച്ചമര്‍ത്തലിന്റേയും ഫലമായിട്ടാണ്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടിയിരുന്ന, നോബല്‍ സമ്മാന(1991)ജേത്രിയായ ആങ്ങ് സാന്‍ സ്യൂകി 2010 ല്‍ ജയില്‍ മോചിതമായി, 15 വര്‍ഷത്തെ വീട്ടുതടങ്കലിനുശേഷം. ജനാധിപത്യവും അഹിംസാ സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു സ്യൂകി അധികാരത്തില്‍(2016) വന്നു. സ്യൂകി ജയിച്ചപ്പോള്‍ ബുദ്ധിസ്റ്റുകളെ തുണച്ചു, റോഹിങ്ക്യകളെ അവഗണിച്ചു. വര്‍ഷങ്ങളായി റോഹ്യങ്കികളെ ക്രൂരമായി പീഡിപ്പിക്കലും നാടുകടത്തലും സായുധസംഘട്ടനങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു, കൂടാതെ, വലുപക്ഷം യുവാക്കളില്‍ ബര്‍മ്മിസ് ദേശിയത വളര്‍ത്തി മുസ്ലീംങ്ങള്‍ക്കെതിരെ നേരിടാനും പ്രേരിപ്പിച്ചു.

വംശഹത്യ രൂക്ഷതക്കു മറ്റൊരു കാരണം: കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനു ഒമ്പത് പോലീസുകാരെ ചില റോഹിങ്ക്യന്‍ ഭീകരര്‍ വധിച്ചു. ആ അക്രമികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം മ്യാന്‍മാര്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളെ ചുട്ടെരിക്കാന്‍ പട്ടാളത്തെ അനുവദിച്ചു കൊടുക്കുകയായിരുന്നു.

റോഹിങ്ക്യന്‍(Rohingya Solidarity Organization)
ഭീകകര്‍ ഗ്രാമങ്ങളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരോപിച്ചു സര്‍ക്കാരും പട്ടാളവും പോലീസും ബൗദ്ധഭീകരരും ചേര്‍ന്നു ആയിരക്കണക്കിനു വീടുകള്‍ കത്തിയെരിയിച്ചു. മാഗ്ഡ എന്ന ഗ്രാമം പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. പതിനായിരങ്ങള്‍ ഭവനരഹിതരരായി. റോഹിങ്ക്യന്‍ ഗ്രാമങ്ങളിലേക്കു സര്‍ക്കാര്‍ ഭക്ഷണവും വെള്ളവും എല്ലാം നിര്‍ത്തല്‍ ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരെയും യു.എന്‍.മാധ്യമ പ്രവര്‍ത്തകരെയും മ്യാന്‍മറില്‍ പ്രവേശിപ്പിക്കുന്നത് ആങ് സാന്‍ സ്യൂകിയുടെ സര്‍ക്കാര്‍ തടഞ്ഞു.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നവരെ വെടിവെച്ചും വെട്ടിവീഴ്ത്തിയും ചുട്ടെരിച്ചും വഴികളില്‍ ബോംബ് വെച്ചും വഴികളില്‍ ബോംബ് വെച്ചും പലായനം ദുസ്സഹമാക്കി. ലോകമനസാക്ഷിയെ ഞെട്ടിക്കുന്നവിധം സ്ത്രീകളെ കൂട്ടംകൂട്ടമായി ബലാത്സംഗം ചെയ്തു കൊന്നുകൂട്ടി തീ കൊളുത്തി. പ്രാണരക്ഷാര്‍ത്ഥം ഓടുന്നവരെ എരിതീയിലേക്കു വലിച്ചെറിഞ്ഞു. പിഞ്ചുപൈതങ്ങളെപ്പോലും ദാരുണമായി കൊന്നൊടുക്കി. ജീവനുള്ളവരുടേയും അല്ലാത്തവരുടെയും അവയവങ്ങള്‍ വിച്ഛേദിച്ചു, ശരീരം വികൃതമാക്കി. രണ്ടാഴ്ചക്കുള്ളില്‍ മാത്രം 400 റോഹിങ്ക്യകളെ അതിഹീനമായി കൊലപ്പെടുത്തി. ഭയന്നോടുന്നവര്‍ വിതുമ്പിപ്പറയുന്നു: തങ്ങളുടെമേല്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചിരുന്നത് മഴപോലെയായിരുന്നു.

സൈനികരുടെ ഭാഷ്യം: അന്താരാഷ്ട്ര ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് റോഹിങ്ക്യകള്‍ സ്വന്തം വീടുകള്‍ കത്തിയെരിച്ചത്!

രാഖൈന്‍ സ്‌റ്റൈറ്റിലെ വംശീയ(Genocide) ഉന്മൂലനത്തിന്റെ അവസാനഘട്ടമാണ് കടന്നുപോയിരിക്കുന്നതെന്ന് ലണ്ടനിലെ Queen Mary University ലെ Crime initiative എന്ന പഠനത്തില്‍ പറയുന്നു. Genocide നെപ്പറ്റി ആധികാരികമായി പഠിച്ചിട്ടുള്ള Daniel Fiertin ന്റെ 2014 ല്‍ പുറത്തിറങ്ങിയ 'Genocide as a Social Practice' എന്ന പുസ്തകത്തില്‍ ഏത് സമൂഹത്തെയും ഉന്‍മൂലനം ചെയ്യാന്‍ ആറു ഘട്ടങ്ങളിലൂടെ കടന്നുപോകണം. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ സംബന്ധിച്ചേടത്തോളം അഞ്ചു ഘട്ടം കഴിഞ്ഞിരിക്കുന്നു. ആറാം ഘട്ടമാണ് പാവം റോഹിങ്ക്യ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടം കൂടി കഴിഞ്ഞാല്‍ റോഹിങ്ക്യ എന്ന വംശം തന്നെ ഭൂമുഖത്ത് ഇല്ലാതെയാകും.
(തുടരും..)

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (ഭാഗം:2)- അബ്ദുള്‍ പുന്നയൂര്‍ക്കുളം
മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍ (ഭാഗം:2)- അബ്ദുള്‍ പുന്നയൂര്‍ക്കുളം
Join WhatsApp News
rajanmon 2018-01-06 18:05:08
ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പില്‍ ജനസംഖ്യാ വിസ്‌ഫോടനം; കഴിഞ്ഞവര്‍ഷം ജനിച്ചത് 48,000 കുഞ്ഞുങ്ങള്‍, പരിഭ്രാന്തരായി ബംഗ്ലാദേശ് സര്‍ക്കാര്‍ ധാക്ക: സൈനിക നടപടിയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യ ക്യാമ്പില്‍ ജനസംഖ്യാ വിസ്‌ഫോടനം. കഴിഞ്ഞവര്‍ഷം 48,000 കുഞ്ഞുങ്ങളാണ് ക്യാമ്പില്‍ പിറന്നതെന്ന് സ്വകാര്യ ഏജന്‍സി നടത്തിയ പഠനം പറയുന്നു. പല സ്ത്രീകളും വീണ്ടും ഗര്‍ഭിണികളുമാണ്. ക്യാമ്പിലെ മൊത്തം അംഗസംഖ്യ 65,000 പേരാണ്. തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടില്‍ പിറന്നുവീഴുന്ന ഈ കുഞ്ഞുങ്ങള്‍ അഞ്ചാംപനി, ഡിഫ്ത്തീരിയ, കോളറ എന്നീ രോഗങ്ങളുടെ ഭീഷണിയിലാണെന്നും കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ പറ്റിയ ഇടമല്ല ഇതെന്നും ഏജന്‍സിയുടെ ആരോഗ്യ ഉപദേഷ്ടാവ് റെയ്ച്ചല്‍ കമ്മിന്‍സ് പറയുന്നു. എന്നാല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ റോഹിങ്ക്യകള്‍ തയ്യാറാകുന്നില്ല. ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് മതനിയമങ്ങള്‍ പ്രകാരം തെറ്റാണെന്നും തങ്ങള്‍ അത് ചെയ്യില്ലെന്നുമാണ് റോഹിങ്ക്യകള്‍ പറയുന്നത്. അതേസമയം ഈ ജനസംഖ്യാ വിസ്‌ഫോടനം ആശങ്കയിലാഴ്ത്തുന്നത് ബംഗ്ലാദേശ് സര്‍ക്കാറിനെയാണ്. ദാരിദ്രമാണെങ്കിലും വേറെ വഴിയില്ലെങ്കില്‍ റോഹിങ്ക്യകളെ രാജ്യത്ത് താമസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞതിന് പിറകെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ ജനസാന്ദ്രതയും പട്ടിണിയും മൂലം തിങ്ങിഞെരിയുന്ന ബംഗ്ലാദേശിലെ പട്ടണങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് സര്‍ക്കാരിന്റെ സാമൂഹ്യസേവന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിട്ടോണ്‍ കുമാര്‍ ചൗദരി പറഞ്ഞു. ഇത്തരത്തില്‍ ഒരുഅവസ്ഥ സംജാതമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന കാര്യത്തില്‍ മ്യാന്‍മറുമായി ചര്‍ച്ചിയിലാണ് ബംഗ്ലാദേശ്
andrew 2018-01-07 09:52:11

Buddhism is mistaken as a religion of peace or non-violence like the rest of other religions. Rohingya Muslims are killed and forced out by Buddhists. It proves religion itself cannot or has failed to change the real nature of humans. An individual with compassion and humanitarian attitudes don’t need any religion. In fact, when one becomes attached to any particular religion or politics their ability to love other humans get diminished. Religion has overpowered civil governments. look at any problem and evil in any part of the world; we can see the cause is religion.

 The UNO is getting weaker in its ability and influence on other Nations. It is hard to see any ray of hope for the Rohingya people.

Sudhir Panikkaveetil 2018-01-07 10:57:55
ഒരാൾ എവിടെ ജനിക്കുന്നുവോ അത് അയാളുടെ ജന്മദേശം. ഏതു മതത്തിൽ ജനിച്ചു അല്ലെങ്കിൽ പിന്നീട് ഏതു മതം സ്വീകരിച്ച് അതൊന്നും പരിഗണിക്കരുത്. ആരും ഒരു മതത്തിലേക്ക് പിറന്നു വീഴുന്നില്ല. ഒരമ്മയുടെ ഉദരത്തിലൂടെയല്ലാതെ പിറക്കാൻ കഴിയാത്തതുകൊണ്ട് ജനിക്കുമ്പോൾ കുട്ടി അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ മതം സ്വീകരിക്കയാണ്. ചിലർ പിന്നീട് മാറുന്നു. പൗരത്വം നിശ്ചയിക്കാൻ മതം കാരണമാക്കുക എന്ന ക്രൂരമായ ചിന്ത എവിടെ ഉദിച്ചു. മതത്തിന്റെ  പേരിൽ വിഭജിക്കപ്പെട്ട ഭാരതവും ഒരു ഇരയാണ് .പക്ഷെ മതത്തിന്റെ പേരിൽ ഭൂമി വീതിച്ചെടുത്തവർ വീണ്ടും അവിടെ തന്നെ കഴിയുന്നുവെന്നത് മത സൗഹാർദ്ദത്തിന്റെ ലക്ഷണമാണ്.  ജനിച്ചു  വീഴുന്ന ഭൂമി ജന്മഭൂമി. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ഇവിടത്തെ പൗരത്വം കൊടുക്കുന്നുണ്ടല്ലോ. മതം നോക്കാതെ എവിടെ ജനിച്ചുവെന്നു കണക്കെടുത്താൽ മതത്തെ ഒരു പരിധിവരെ നിഷ്പ്രഭനാക്കാം. ഇപ്പോൾ മതത്തിനു ആവശ്യമില്ലാത്തെ പ്രാധാന്യം നൽകി ചോരപ്പുഴകൾ ഒഴുകുന്നു.  ശ്രീ ആന്ഡ്രുസ്സിന്റെ ശ്രമങ്ങൾ ആ വഴിക്കും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. 
നാരദന്‍ 2018-01-06 21:29:44
മൊത്തം 65000 പേര്‍ ,അതില്‍ 4300 പേര്‍ പ്രസവിച്ചു. + മറ്റു പലരും ഗര്‍ഭിണികള്‍ , അപ്പോള്‍ മിക്കവാറും എല്ലാവരും സ്ത്രികള്‍, അപ്പോള്‍ ഇവര്‍ ഒക്കെ എങ്ങനെ ഗര്‍ഭിണികള്‍ ആയി ?
കടല്‍ കാറ്റ് ഏറ്റാല്‍ ഗര്‍ഭം ദരിക്കുമോ?
പോട്ട കണക്കു ആണെങ്കിലും കണക്കിനും വേണ്ടേ അല്പം കണക്ക് 
secularist 2018-01-06 22:11:54
മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണു സ്വന്തം മണ്ണില്‍ നിന്നു ആട്ടിപ്പായിക്കുക എന്നത്. ജനിച്ചു വീണ മണ്ണിനു ഓരോ മനുഷ്യനും അവകാശമുണ്ട്. മതത്തിന്റെ പേരില്‍ അതു നിഷേധിക്കാന്‍ ബുദ്ധമതക്കാര്‍ക്ക് ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല.
ഈ മഹദുരന്തത്തിനിരയായവരെ അപഹസിക്കുന്ന ഇത്തര പോസ്റ്റിട്ടവര്‍ മനുഷ്യ കുലത്തിനു തന്നെ അപമാനം. ഏതെങ്കിലും മതഭ്രാന്തനായിരിക്കുമല്ലോ ഇത് എഴുതിയത്‌ 

Anthappan 2018-01-07 11:55:56
I agree with Mr. Andrew and his thought -  What the world needs, as an answer to violence and injustice, poverty and pain, is not a clever philosophy, not a religious system, not a new politic, not more money, more education — none will fundamentally change anything. Rather it needs individual transformation — a radical transformation of the human heart.  The religious system and it's leaders failed to do it, The political leaders failed to do it.  And, realizing that fact they started exploiting people and amass wealth and enjoy all the comfort in life.  The stupid followers keep on giving money and electing political leaders- What a mess we are in!  
Jesus himself was also anti-religion. He regularly clashed with the religious leaders of his day, the Pharisees, because he saw empty religion as powerless, damaging and enslaving. Ultimately that stance led to his crucifixion.  But the religious leaders manipulated the truth and made him God and continue cheating -  All the wars in the world has fought by religion and politics.  All the assassinations took place in the name of religion and politics.  We need a system with out these to evil system and that can only be achieved with the transformation of human heart filled with love for their neighbor 
George V 2018-01-07 14:16:48
ശ്രി ആൻഡ്രൂസ്, സുധിർ, അന്തപ്പൻ പൂർണമായും യോജിക്കുന്നു. ഇന്ന് മതം ഭരണകർത്താക്കളെ വരിഞ്ഞു മുറുക്കി അവരുടെ ചൊല്പടിയിൽ നിറുത്തിയിക്കയാണ്. പ്രത്യേകിച്ച് ജനാധിപത്യത്തിൽ എന്നതാണ് കഷ്ടം. കമ്മ്യൂണിസ്റ് പാർട്ടികൾ പോലും അരമന നിരങ്ങുന്ന ഗതികേടിൽ ആണ്. സർക്കാർ ഭൂമിയിൽ അനധികൃതമായി വച്ച ഒരു കുരിശു ഇടിമിന്നലേറ്റ് തകർന്നു എന്ന് ഫോറെൻസിക്കൽ വിദക്തർ പറഞ്ഞത് തെറ്റാണെന്നു പറഞ്ഞു പാവപ്പെട്ട വിശ്വാസിയെ ഇളക്കി വിട്ടു നാട്ടിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കാഴ്ച അടുത്ത ദിവസ്സം കേരളത്തിൽ നടന്നു. അതിനെതിരെ ഒരക്ഷരം മിണ്ടാൻ പോലും ഒരു രാഷ്ട്രീയപ്പാർട്ടികളും മുതിരുന്നില്ല. യേശുദേവനെ ഒരു കുന്നിനു മുകളിൽ കുരിശിൽ തറച്ചു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിലുള്ള എല്ലാ കുന്നും ഞങ്ങൾക്കവകാസ്സപ്പെട്ടതാണെന്നാണ് ഈ നികൃഷ്ട ജീവികൾ (കടപ്പാട് : പഴയ പിണറായി വിജയൻ) അല്മായരെ പറഞ്ഞു തല്ലുകൊള്ളിക്കുന്നത്.               
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക