മെല്‍ബണ്‍: എപ്പിംഗ് മലയാളി കമ്യൂണിറ്റിയുടെ കൂട്ടായ്മയായ മലര്‍വാടി മെല്‍ബണ്‍’ വിപുലമായ പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നെത്തിയ ക്രിസ്മസിനെ വരവേറ്റുകൊണ്ട് ഒത്തുകൂടിയ എപ്പിങ്ങിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ വരാന്‍പോകുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി.
എപ്പിംഗ് ക്രീട്ഫാം ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ ക്രിസ്മസ് കരോള്‍ഗാനം, മാര്‍ഗംകളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, ഗാനമേള, റാഫിള്‍ ഡ്രോ, കുട്ടികള്‍ക്ക് സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. കോഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന് മാത്യു, എല്‍ദോ പോള്‍, വര്‍ഗീസ് പാറക്കല്‍, ജോയ് വര്‍ഗീസ്, അനീഷ മാണി, ജിബി ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.