Image

എച്ച് -1ബി വീസ നയം അമേരിക്കയ്ക്കും ദോഷം ചെയ്യുമെന്നു നാസ്‌കോം

Published on 05 January, 2018
എച്ച് -1ബി വീസ നയം അമേരിക്കയ്ക്കും ദോഷം ചെയ്യുമെന്നു നാസ്‌കോം
ന്യൂഡല്‍ഹി: എച്ച്-1ബി വീസ നയം ഇന്ത്യയേപ്പോലെതന്നെ അമേരിക്കയെയും ദോഷകരമായി ബാധിക്കുമെന്ന് സോഫ്റ്റ്വേര്‍ കമ്പനികളുടെ സംഘടനയായ നാസ്‌കോം. ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന പത്തു ലക്ഷത്തോളം എച്ച്-1ബി വീസയുള്ളവര്‍ അമേരിക്ക വിടേണ്ടിവരും. ഇതില്‍ ഏറിയപങ്കും ഇന്ത്യക്കാരാണ്.

അമേരിക്കയുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് സ്റ്റെം മേഖലയില്‍ (സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്‌സ്) നൈപുണ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ്.

അതിനാല്‍തന്നെ ബഹുരാഷ്ട്ര കമ്പനികളില്‍ ഈ കുറവു നികത്തുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള എച്ച്-1ബി വീസയുള്ളവരാണ്- നാസ്‌കോം പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.അമേരിക്കയുടെ മത്സരമുന്നേറ്റത്തെ പുതിയ തീരുമാനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക