ഗ്രേറ്റര്‍ നോയിഡ: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം
ചെയ്ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. ഗൗതം ബുദ്ധ് നഗറിലെ വാണിജ്യ നികുതി
വിഭാഗത്തില്‍ നിയോഗിക്കപ്പെട്ട 45-കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ് സിങിനെയാണ്
ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ്
ചെയ്തു.
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂരില്‍
താമസിക്കുന്ന സുഭാഷ് സിങ് തന്റെ അയല്‍വീട്ടിലുള്ള കുട്ടിയെയാണ്
പീഡിപ്പിച്ചത്.