Image

മലയാള കവികളുടെ ക്രാന്തദര്‍ശന സാക്ഷാത്കാരം (ഡോ. എം.വി. പിള്ള)

ഡോ. എം.വി. പിള്ള Published on 13 January, 2018
മലയാള കവികളുടെ ക്രാന്തദര്‍ശന സാക്ഷാത്കാരം (ഡോ. എം.വി. പിള്ള)

ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മഹാകവി പാലാ ദീര്‍ഘ ദര്‍ശനത്തോടെ ''കേരളം വളരുന്നു'' എന്ന കവിത എഴുതുമ്പോള്‍  ഭാഷാടിസ്ഥാനത്തില്‍ സ്ഥാപിച്ച
കേരളം എന്നൊരു സംസ്ഥാനം നിലവില്‍ വന്നിട്ടു പാേലുമുണ്ടായിരുന്നില്ല. തിരുവിതാംകൂറിനെയും കാെച്ചിയെയും മലബാറിനെയും സംയാേജിപ്പിച്ച കേരളം സ്വപ്നം കണ്ട കവിയുടെ സര്‍ഗ്ഗദീപ്തിയില്‍ തിളങ്ങിനില്‍ക്കുന്ന മറ്റു ചില സവിശേഷതകളും കാലാതിവര്‍ത്തിയായി നിലകാെള്ളുന്നു.

മലയാളികള്‍ ജാേലി തേടി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കു നീങ്ങി തുടങ്ങിയ കാലത്ത് ''പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും
ചെന്നന്യമാം രാജ്യങ്ങളില്‍ തമ്പടിക്കുന്ന കാര്യമാണ് കവി 
പ്രവചിക്കുന്നത്. 1940 കളില്‍ കുടിയേറ്റത്തിനു മലയാളി
തിരഞ്ഞെടുത്ത മലേഷ്യയും സിലാേണുമാെക്കെ മാറ്റി നിര്‍ത്തി ''അറബിക്കടലിനും തന്‍ തിരക്കൈ ാെണ്ടതിന്നതിരട്ടൊരുക്കു
വാനായതില്ലിന്നോളവും...''  എന്നു ദീര്‍ഘദര്‍ശനം ചെയ്യാന്‍ ഒരു മഹാകവിക്കു മാത്രമേ സാധ്യമാകൂ.

കേരളത്തിലെ ഇന്നത്തെ സമ്പദ് സമൃദ്ധിയ്ക്കു നിദാനം നയമറിയുന്ന മലയാളി അയല്‍പക്കത്തെ ഗള്‍ഫ് നാടുകളില്‍ അതിപ്രയത്‌നം ചെയ്തു നേടിയെടുക്കുന്നത് കവിയും ദാര്‍ശനികനുമായ ശ്രീനാരായണ ഗുരു ദേവന്‍ കാലേക്കൂട്ടി തിരിച്ചറിഞ്ഞിരിക്കണം: 
''അയലു തഴപ്പതിനതിപ്രയത്‌നം
നയമറിയും നരനാചരിച്ചിടേണം...'' എന്ന ഗുരുവചനങ്ങള്‍ എത്ര അര്‍ഥസാന്ദ്രമായി തീര്‍ന്നിരിക്കുന്നു!

ലാേക കേരള സഭ എന്ന മനാേഹരമായ സങ്കല്പം കേരളക്കരയുടെ അതിര്‍ത്തി രേഖകള്‍ അട്ടിമറിക്കുന്നു. 
എവിടെ മലയാളി സ്ഥിരതാമസമുണ്ടോ അവിടമാെക്കെ കേരളത്തിന്റെ കര്‍മഭൂമികയുടെ ഭാഗമാണെന്ന വിശ്വാസം അനന്ത സാധ്യതകളുടെ അപൂര്‍വമേഖലകള്‍ തുറക്കുന്നു. 
2017 ഡിസംബര്‍ നാലിനു മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രാരംഭ നടപടികള്‍ക്കു തുടക്കം കുറിച്ച Institute of Advanced Virology ഏഴാം കടലിനക്കരെ അമേരിക്കയില്‍ പടര്‍ന്നു പന്തലിച്ച മലയാണ്മയില്‍ നിന്ന് അടര്‍ന്നു വീണ ആശയമാണ്.

Human T cell leukemia virus (HTLV) Human immunodeficiency
virus (HIV) എന്നീ മാരക വൈറസുകള്‍ കണ്ടുപിടിച്ചതിലൂടെ ലാേകപ്രശസ്തനായ ഡാേ. റാേബര്‍ട്ട് ചാല്‍സ് ഗാലാേ 2011 ല്‍ Global Virus Network (GVN.ORG) എന്ന വിശ്രുത ശൃംഖലയ്ക്ക് രൂപം നല്‍കി. 

ഭൂഗാേളത്തിനു ചുറ്റും 40 സ്ഥാപനങ്ങളെ ബന്ധിച്ചു നിലനില്‍ക്കുന്ന ഈ വൈറസ് ശാസ്ത്ര ശൃംഖലയില്‍ ലാേകത്തിലെ ഒന്നാംകിട വൈറാേളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയം വിയാേജിപ്പിക്കുമ്പോള്‍ ശാസ്ത്രം സംയാേജിപ്പിക്കുന്ന മനാേഹരമായ ഈ പ്രതിഭാസത്തില്‍ അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജര്‍മനിക്കുമാെപ്പം റഷ്യയും ചൈനയും സജീവമായി സഹകരിക്കുന്നു. 

GVN വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒരു സമഗ്രകേന്ദ്രം ഇന്ത്യയില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ലാേകത്തെവിടെ വൈറസ് രാേഗങ്ങള്‍ ആവിര്‍ഭവിച്ചാലും ദ്രുതഗതിയില്‍ വിവരം പരസ്പരം കൈമാറാനും കൃത്യമായി വൈറസിനെ തിരിച്ചറിയാനും പ്രതിരാേധിക്കാനും ചികിത്സാരീതികള്‍ നിര്‍ദേശിക്കാനും ഈ നെറ്റ്വര്‍ക്കിലെ അംഗങ്ങള്‍ക്കു കഴിയും.

പകര്‍ച്ചവ്യാധികള്‍ക്കപ്പുറം കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി ഗുരുതര രാേഗങ്ങളില്‍ വൈറസുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതായി ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു. മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായമെത്തിക്കാനും വൈറസ് രാേഗങ്ങളുടെ പരിചരണത്തിനും പ്രത്യേക പരിശീലനം സിദ്ധിച്ച ക്ലിനിക്കല്‍ വൈറാേളജിസ്റ്റുകളെ വാര്‍ത്തെടുക്കാനും ജി.വി.എന്‍ സെന്ററുകള്‍ക്കു
കഴിയും.

ഡാേ. ഗാലാേയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് മലയാളിയായ ഡാേ. എം.ജി. ശാര്‍ങധരന്‍ എന്ന കണ്ണൂര്‍കാരനാണ്. പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഡാേ. ഗാലാേ പരസ്യമായി ഇക്കാര്യം അംഗീകരിക്കാറും സഹപ്രവര്‍ത്തകനെ അഭിനന്ദിക്കാറുമുണ്ട്. അടിസ്ഥാന ഗവേഷണങ്ങള്‍ക്ക് ഡാേ.ശാര്‍ങധരന്‍ നല്‍കിയ പിന്‍തുണയും സമീപകാലത്ത് ക്ലിനിക്കല്‍ വൈറാേളജിയില്‍ അദ്ദേഹത്തെ സഹായിക്കുന്ന ഡാേ. ശ്യാമസുന്ദരനും ഡാേ. ഗാലാേയെ കേരളത്തിന്റെ അഭ്യുദയകാംഷിയാക്കിയതില്‍ അതിശയമില്ല. 

മലയാളിയായ ഡാേ. ശ്യാം സുന്ദരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കാേളേജില്‍ നിന്നും ബിരുദം നേടി അമേരിക്കയില്‍ ഉന്നത പരിശീലനം കഴിഞ്ഞ വ്യക്തിയാണ്. തന്റെ ശാസ്ത്രനേട്ടങ്ങള്‍ക്കു പിന്നില്‍ കേരളീയരുടെ സംഭാവന നന്ദിപൂര്‍വം അനുസ്മരിക്കാറുള്ള ഡാേ.ഗാലാേ സ്വാകാര്യ സംഭാഷണങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധിശാലികള്‍ കേരളീയരാണെന്ന തമാശയായി പറായാറുണ്ടായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. 

തിരുവനന്തപുരത്തെയും കാെച്ചിയിലേയും യുവ ഡാേക്ടര്‍മാരുമായും ശാസ്ത്ര ഗവേഷകരുമായും ധാരാളം ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരളത്തെക്കുറിച്ചു തമാശയായി പറഞ്ഞിരുന്ന അഭിനന്ദനം ഗൗരവമായി സ്ഥിരീകരിച്ചാണ് അദ്ദേഹം മടങ്ങിയത്.

ജി.വി.എന്‍ ന്റെ പൂര്‍ണപിന്തുണയാേടെ താേന്നയ്ക്കലില്‍ ഉയരുന്ന Institute of advanced virology (IAV) നിലനില്‍ക്കുന്നതു കേരളത്തിലാണെങ്കിലും പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഇന്ത്യയ്ക്കു മുഴുവനും വിശാലാര്‍ഥത്തില്‍ ലാേകത്തിനാകമാനവുമുള്ള വിശ്രുത സ്ഥാപനമായി തീരേണ്ടതാണ്. ഐ.എസ്. ആര്‍.ഒ ഭൗതികശാസ്ത്രത്തില്‍ ഇന്ത്യയ്ക്ക് എന്താണോ അതായിരിക്കണം ജൈവ ശാസ്ത്രത്തില്‍ ഐ.എ.വി.

ഇക്കാര്യങ്ങളിലെല്ലാം മലയാളത്തിലെ പ്രതിഭാധനരായ കവികളുടെ രചനകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു.
വിശ്വോത്ഭവ സിദ്ധാന്തത്തിലൂന്നി പ്രപഞ്ച സത്യത്തെ വാഴ്ത്തുന്ന മതേതര പ്രാര്‍ഥനാ ഗീതം അരനൂറ്റാണ്ടിനു മുമ്പ് മലയാളത്തിനു പന്തളം കെ.പി. എന്ന കവി സമ്മാനിച്ചിരുന്നു. 
''അഖിലാണ്ടമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കാെളുത്തി, 
പരമാണുപ്പൊരുളിലും സ്ഫുരണമായ്
മിന്നും പരമ പ്രകാശമേ ശരണം നീ
നിത്യം...''

അത്യാധുനിക ടെലിസ്‌കോപ്പിലൂടെ ഐ.എസ്.ആര്‍.ഒ അഖിലാണ്ട മണ്ഡലത്തിലെ പരമപ്രകാശമായ സത്യം തിരയുമ്പോള്‍ ഏറ്റവും നവീനമായ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ ഐ.എ.വി
പരമാണുക്കളിലെ പാെരുള്‍ തേടാനുള്ള യത് നത്തിലാണ്.

തുമ്പയും (ഐ.എസ്.ആര്‍.ഒ) താേന്നയ്ക്കലും (ഐ.എ.വി) 
അറബിക്കടലിന്റെ തീരത്തു തന്നെ താേളുരുമ്മി നില്‍ക്കുന്നതിലും കാവ്യഭംഗി പകര്‍ന്നു തരുന്ന കാലിക സന്ദേശമുണ്ട്. വലിയ ആര്‍ഭാടത്തോടെയും
ആഡംബരത്തോടെയും കേരളത്തിലാരംഭിക്കുന്ന സ്ഥാപനങ്ങള്‍ നിരന്തരം നവീകരിക്കുന്നതില്‍ നാം പുലര്‍ത്തുന്ന അലംഭാവം ഒഴിവാക്കാന്‍ അറബിക്കടലിനെ തന്നെ മറ്റൊരു മഹാകവി ബിംബവത്കരിക്കുന്നു.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍തിട്ടാം പാദാേപധാനം പൂണ്ടും...
...ആഴിവീചികളനുവേലം വെണ്‍നുരകളാല്‍
താേഴികള്‍ പാേലെ തവ ചാരു തൃപ്പാദങ്ങളില്‍
തൂവെള്ളിചിലമ്പുകള്‍ ഇടുവിക്കുന്നു തൃപ്തി
കൈവരാഞ്ഞഴിക്കുന്നു പിന്നെയും തുടരുന്നു...

കേരളത്തിന്റെ പാദങ്ങളില്‍ വെള്ളിചിലമ്പുകള്‍ അണിയിക്കുന്ന അറബിക്കടലിലെ തിരമാലകള്‍, ഓരാേ ശ്രമത്തിനും പിന്നാലെ തൃപ്തി വരാതെ അവ അഴിക്കുന്നു, പിന്നെയും തുടരുന്നു...

ജി.വി.എന്‍ ഉള്‍പ്പെടെയുള്ള ആധുനിക ശാസ്ത്രീയ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തിനരീതി അതു തന്നെ... Pursuit of excellence- perfection... പരിപൂര്‍ണതയ്ക്കായി മികവു തേടിയുള്ള നിരന്തര ഉദ്യമം.

മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ ഭാവനയില്‍ കാേറിയിട്ട ഈ ഉജ്ജ്വല സങ്കല്പം നമ്മുടെ അറബിക്കടലിന്റെ തീരത്തെ ഈ ശാസ്ത്രീയ സ്ഥാപനങ്ങള്‍ മാര്‍ഗരേഖയായി ഏറ്റെടുക്കട്ടെ.

(Global Virus Network (GNV)ന്റെ സീനിയര്‍ ഉപദേഷ്ടാവും International Network for Cancer Treatment and Research (INCTR-USA)ന്റെ പ്രസിഡന്റുംഅമേരിക്കയിലെ താേമസ് ജെഫേഴ് സന്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറും കൂടിയാണ് ലേഖകന്‍.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക