Image

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാള്‍മാര്‍ട്ടുകളില്‍ നിന്നും ഗണേശ ഭഗവാന്റെ 'പാവകള്‍' നീക്കം ചെയ്തു

പി പി ചെറിയാന്‍ Published on 13 January, 2018
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാള്‍മാര്‍ട്ടുകളില്‍ നിന്നും ഗണേശ ഭഗവാന്റെ 'പാവകള്‍' നീക്കം ചെയ്തു
ന്യുയോര്‍ക്ക്: യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാള്‍മാര്‍ട്ടിന്റെ ഷോപ്പുകളില്‍ വില്‍പനയ്ക്ക് വച്ചിരുന്ന ഭഗവാന്‍ ഗണേശിന്റെ പാവകള്‍ നീക്കം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് രാജന്‍ സെഡ് അറിയിച്ചു.  ഭഗവാന്റെ ഡോള്‍ 18.94 ഡോളറിനാണ് വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ വിറ്റിരുന്നത്.ഈ സംഭവത്തില്‍ മാപ്പ് പറയണമെന്ന് വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡഗ് മക്മില്ലനോട് സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കളുടെ വികാരം ഞങ്ങള്‍ മാനിക്കുന്നുവെന്നും സ്റ്റോറുകളില്‍ മാത്രമല്ല, ഓണ്‍ലൈനിലൂടേയും വില്‍പന അവസാനിപ്പിച്ചതായി വാള്‍മാര്‍ട്ട് അറിയിച്ചു.

വാള്‍മാര്‍ട്ട് പോലുള്ള കമ്പനികളുടെ സീനിയര്‍ ഓഫീസര്‍മാരെ ശരിയായി പരിശീലിപ്പിച്ചാല്‍ മാത്രമേ ജനങ്ങളുടെ വികാരം അവര്‍ക്ക് മനസ്സിലാകൂ എന്നും സൊസൈറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക