Image

നാടകം ആരംഭിക്കുകയായി (കവിത: ജയന്‍ വര്‍ഗീസ്)

Published on 13 January, 2018
നാടകം ആരംഭിക്കുകയായി (കവിത: ജയന്‍ വര്‍ഗീസ്)
പ്രപഞ്ചമഹാ നാടകശാല
പ്രകൃതി തന്നഭിനവയരങ്
അഭിനയം നടക്കുന്നു അരങ്ങിന്റെ തിരുമുമ്പില്‍
അതുകാണാനിരിക്കുന്നു കാലം

പാവങ്ങള്‍ നടന്‍മാര്‍ പഠിക്കാതെ വരുന്നു
പതിവായി ഡയലോഗ് മറക്കുന്നു
പുറത്താരുമറിയാതെ പതുക്കെയതുരുവിട്ടു
കൊടുക്കുന്നുണ്ടാരോ അത്
പ്രോംപ്റ്ററോ നാടകകൃത്തോ
അറിയില്ലാ യകത്തൊരു തിരിവെട്ടം
കാണാമ തയാളാവും !

കഥയുടെ ഗതിമാറി തുടുപ്പാര്‍ന്ന മുഖമുള്ള
നടന്‍മാരും നടികളും ,
നരയായി ,ജരയായി ,കണ്ണുന്തി ,കവിളൊട്ടി ,
എവറസ്റ്റായ് വിലസിയ മുലകളിന്നൊരു വെറും
തോലിസ്സഞ്ചി യായിത്തീര്‍ന്നു
അതുപണ്ടു കലമാണെന്നെഴുതിയ കവികണ്ട്
കദനത്താല്‍ കണ്ണുപൊത്തിപ്പോയി

അവസാനരംഗം വന്നു
അരങ്ങില്‍ നിന്നൊരോരുത്തര്‍
പിരിയുന്നു ,അകത്തുനി -
ന്നറിയിപ്പുവന്നൂ തീര്‍ന്നു!

കടലയും കൊറിച്ചും. കൊ -
ണ്ടിരിക്കുന്നകാലം മെല്ലേ -
എഴുന്നേറ്റു പോകാന്‍പക്ഷെ ,
അകത്തുനിന്നറിയിപ്പു വന്നു വീണ്ടും
അടുത്തനാടകം ആരംഭിക്കുകയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക