Image

ഇന്ത്യയിലെ മികച്ച രണ്ട് നടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് മഞ്ജുവിന്റെതെന്ന് ശ്രീകുമാര്‍ മേനോന്‍

Published on 14 January, 2018
ഇന്ത്യയിലെ മികച്ച രണ്ട് നടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് മഞ്ജുവിന്റെതെന്ന് ശ്രീകുമാര്‍ മേനോന്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ചിത്രത്തിനായി പതിനെട്ട് കിലോ കുറച്ച് പുത്തന്‍ മേക്കോവറിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വി.കെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് മഞ്ജു വാര്യറാണ്. 20, 30, 50 എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള കഥപാത്രമായാണ് മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപെടുന്നത്.  

മഞ്ജുവിന്റെ കഥാപാത്രം മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങളോട് കിടപിടിക്കുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

'20,30,50 വയസിലുള്ള മൂന്ന് വ്യത്യസ്തത ലുക്കുകളാണ് മഞ്ജുവിന് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റേയും പ്രകാശ്‌രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത. അതിനാല്‍ തന്നെ വളരെ പ്രാധാന്യമുള്ള കഥപാത്രമാണ് മഞ്ജുവിന്റേത്.' ശ്രീകുമാര്‍ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'മഞ്ജു ഇതുവരെ ചെയ്തതിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേത്. വളരെ താരത്തിളക്കമുള്ള കരിയറായിരുന്നു മഞ്ജുവിന്റേത്. അതില്‍ ഏറ്റവും മികച്ചതായിരുന്നു മോഹന്‍ലാലിന് എതിരായി വേഷമിട്ട ആറാംതമ്പുരാനിലേത്. എന്നും എപ്പോഴും എന്ന  ചിത്രമൊഴിച്ച് മഞ്ജുവിന്റെ തിരിച്ചുവരവില്‍ ലഭിച്ച കഥാപാത്രങ്ങളെല്ലാം നായിക കേന്ദ്രീകൃത ചിത്രങ്ങളായിരുന്നു. മികച്ച കലാകാരന്മാരോടൊപ്പം സ്‌ക്രീന്‍ പങ്കിടുമ്പോഴാണ്  അഭിനേതാക്കള്‍ക്ക് അവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കാന്‍ സാധിക്കുന്നതെന്നാണ്  എനിക്ക് തോന്നുന്നത്, ഓടിയനില്‍ ഇന്ത്യയിലെ തന്നെ രണ്ട് മികച്ച നടന്മാര്‍ക്ക് നേരെ നില്‍ക്കുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്. മോഹന്‍ലാലും പ്രകാശ് രാജും.'ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു  

 ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക