Image

പ്രതിബദ്ധതയില്ലാത്ത അമേരിക്കന്‍ മലയാളി (പി.ടി. പൗലോസ്)

Published on 14 January, 2018
പ്രതിബദ്ധതയില്ലാത്ത അമേരിക്കന്‍ മലയാളി (പി.ടി. പൗലോസ്)
അറുപതുകളുടെ ആരംഭത്തില്‍ വിയറ്റ്‌നാം യുദ്ധത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഏറ്റ പട്ടാളക്കാരെ കൊണ്ട് അമേരിക്കയിലെ ആശുപത്രികള്‍ നിറഞ്ഞു. ആശുപത്രികളില്‍ നഴ്‌സുമാര്‍ തികയാതെ വന്നു. ഒഴിവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ഈ സമയം കേരളത്തിലും ഇന്ത്യയിലെ വിവിധ ആശുപത്രികളിലും ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാര്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി അമേരിക്കയിലേക്ക് പ്രവഹിക്കുവാന്‍ തുടങ്ങി. അവരുടെ സേവനം ഇവിടെ അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എല്ലാം ഇങ്ങോട്ടെത്തി. അങ്ങനെ ജീവിതത്തിന്റെ പച്ചപ്പ് തേടിയുള്ള മലയാളിയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പൊതുവായ കഥ അവിടെ ആരംഭിച്ച് ഇന്നും അനുസ്യൂതം തുടരുന്നു.

അമേരിക്ക എന്ന വ്യത്യസ്ഥ സംസ്കാരത്തിന്റെ ഭൂമികയിലേക്ക് പറിച്ച് നടപ്പെട്ട മലയാളി പിറന്ന നാടിന്റെ സംസ്കാരത്തേയും ഒപ്പം കൂട്ടി. വേളാങ്കണ്ണി മാതാവ്, പരുമല
തിരുമേനി, ഗുരുവായൂരപ്പന്‍,
ശബരിമല ശാസ്താവ്, മകരവിളക്ക്,
തിരുവോണം, വിഷു അങ്ങനെ എല്ലാം
കൂടെ പോന്നു. അമേരിക്കന്‍
മലയാളി അങ്ങനെ കറ തീര്‍ന്ന
കത്തോലിക്ക നായി, പൊന്തിക്കോസ്ഥായി, പാത്രിയര്‍ക്കീസ്
ആയി, ഓര്‍ത്തഡോക്‌സ് ആയി, നായരായി, നമ്പൂരിയായി, ഈഴവന്‍
ആയി, അമ്പല പള്ളി പ്രവര്‍ത്തനമായി, സാമൂഹ്യ ജീവിതത്തിന്റെ പ്രമാണം പഠിക്കാത്ത പ്രമാണിയായി. മലയാളിക്ക് തെരക്കായി. തെറ്റ് പറയാനാവില്ല. ഇതെല്ലാം മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സൗകര്യപൂര്‍വം പറഞ്ഞൊഴിയാം.

എന്നാല് വിവേകമില്ലാത്ത മലയാളിയുടെ അഹങ്കാരത്തിന്റെ കഥ വ്യക്തമായി പറയേണ്ടതുണ്ട്. പിറന്നു വീണ കുഞ്ഞിനെ സംരക്ഷിക്കുന്ന മാതാവിനെ പോലെ അമേരിക്ക നമ്മളെയും നമ്മുടെ പരമ്പര കളെയും കാലങ്ങളായി സംരക്ഷിച്ച് പോരുന്നു. എല്ലാ സൗകര്യങ്ങളും നമുക്കിവിടെ കിട്ടുന്നു. നെറികേടിനെ നെഞ്ചിലേറ്റിയ ഒരോ മലയാളിയും തുറന്ന മനസ്സോടെ ഒരാത്മപരിശോധന നടത്തേണ്ട സമയമായി. അന്തരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ പ്രസിദ്ധമായ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്:

ASK NOT WHAT YOUR COUNTRY CAN DO FOR YOU;
ASK WHAT YOU CAN DO FOR YOUR COUNTRY

ഒന്നും ചോദിക്കാതെ എല്ലാം ഈ രാഷ്ട്രം നമുക്ക് തന്നപ്പോള്‍, നമ്മള്‍
എന്താണ് തിരിച്ചു കൊടുത്തത്?
നാമിവിടെ ജോലി ചെയ്യുന്നു,
ചെയ്തിട്ടുണ്ട്. എവിടെ ആണെങ്കിലും
ജീവിക്കണമെങ്കില്‍ ജോലി ചെയ്യണം.
എന്നാല് അതിനെല്ലാം അപ്പുറം,
നമുക്കും നമ്മുടെ മാതാപിതാക്കള്‍ക്കും
സഹോദരങ്ങള്‍ക്കും സന്തതി
പരമ്പരകള്‍ ക്കും ജന്മ നാട്ടിലേക്ക്
തിരിച്ച് പോകാത്ത രീതിയില്‍ ഒരു വലിയ ജീവിതം തന്നപ്പോള്‍, നാം ഈ രാഷ്ട്രത്തിന് നല്കിയ സംഭാവന എന്താണ്? ദേശസ്‌നേഹം എന്ന മഹത്തായ കര്‍ത്തവ്യതെ സൗകര്യപൂര്‍വം മറന്ന് വ്യക്തി ജീവിതത്തിന്‍െറ സ്വാര്‍ത്ഥത യെ
വാരിപ്പുണര്‍ന്നു.

ജാതി മത രാഷ്ട്രീയ പശ്ചാത്തലം
നോക്കാതെ വളരെ വിശാലമായ
കാഴ്ചപ്പാടോടെ അമേരിക്ക നമുക്ക് പൗരത്വം നല്കി. അമേരിക്കന്‍ ദേശീയ പതാകയെ സാക്ഷി നിറുത്തി ഈ രാജ്യത്തോട് കൂറ് പുലര്‍ത്തി കൊള്ളാമെന്ന് നെഞ്ചില്‍ കൈ വച്ച് നാം സത്യ പ്രതിജ്ഞ ചെയ്തു. ആ പ്രതിജ്ഞ ഇല്‍ മുഴുവന്‍ ഹൃദയ വിശുദ്ധി ഉണ്ടായി രുന്നോ ? ഈ രാജ്യത്തോട് നമുക്ക് പ്രതിബദ്ധത ഇല്ലേ? നാം ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അമേരിക്കയിലെ നിയമങ്ങള്‍ക്കനുസരിച്ചാണ്. കാലം വളരെ മുന്‍പോട്ട് പോയി. നമ്മള്‍ അനുഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. ഇതിലും മെച്ചമായ ജീവിത സൗകര്യങ്ങള്‍ നമ്മുടെ പുതിയ തലമുറക്ക് ആവശ്യമാണ്. അതുകൊണ്ട് അമേരിക്കയിലെ ഭരണ സംവിധാനത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗമാകേണ്ടതും നിയമ നിര്‍മാണങ്ങള്‍ നമുക്കും പ്രയോജന പ്പെടുന്ന തലത്തിലേക്ക് ഉയരേണ്ടതും നമ്മുടെ കൂടെ ആവശ്യമാണ്. വിരലില്‍ എണ്ണാവുന്ന ചിലര്‍ രംഗത്തുള്ളത് വിസ്മരിക്കുന്നില്ല.

ഇവിടെ കൗണ്‍സിലുക ളിലും പൊതു വിദ്യാഭ്യാസ ലൈബ്രറി ബോര്‍ഡുക ളിലും എല്ലാം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ നമുക്ക് അവസരങ്ങള്‍ ഉണ്ടു്. നമ്മള്‍ അതിന് ശ്രമിക്കാത്ത തുകൊണ്ടാണ്. പള്ളി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണത്തി നും അമ്പലങ്ങളില്‍ വിശേഷാല്‍ പൂജ നടത്തുന്നതിനും വര്‍ഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങള്‍ക്ക് അത്താഴ പൂജ നടത്തുന്നതിനും കൂട്ടി കൊടുപ്പുകാരനും കരിച്ചന്തക്കാരനും വിടുപണി ചെയ്യുന്ന രാഷ്ടീയനപുംസകങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ കാവടി ആടുന്നതിനും നമുക്ക് സമയമുണ്ട്. അതെങ്ങനെ, അലക്കൊഴിഞ്ഞിട്ട് വേണ്ടേ കാശിക്ക് പോകാന്‍ !!

ഇവിടുത്തെ ഭരണ സംവിധാനങ്ങളുമായി സഹകരിച്ച് ജാതി മത രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ ഇല്ലാതെ സ്വതന്ത്രചിന്തയോടെ വിശാലമായ കാഴ്ചപ്പാടില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ തുറന്ന മനസ്സോടെ ഓരോ മലയാളിയും മുന്നോട്ട് വന്ന് മലയാളത്തിന്റെ നിറമുള്ള മലയാളത്തിന്റെ മണമുള്ള ഒരു പുത്തന്‍ സാംസ്കാരിക അടിത്തറയ്ക്ക് രൂപം നല്‍കേണ്ട സമയമായി. അറുപതുകളില്‍ നമ്മുടെ പൂര്‍വികരായ മലയാളി നഴ്‌സുമാര്‍ അമേരിക്കയില്‍ അംഗീകരിക്കപ്പെട്ട അതേ അളവില്‍ ഓരോ മലയാളിയും ഇന്ന് അമേരിക്കയില്‍ അംഗീകരിക്ക പ്പെടണം അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്.
Join WhatsApp News
vincent emmanuel 2018-01-15 02:53:04
All politics is local;. Every place have a school board. every county has commissioners,.Every city has a city council. Let us take philadelphia. 17 city councilman and they all have about 10 employees each. The only way you get these positions is by which , you are a part of the candidate's first election team. It is easy here. There are polls to tell you, who will win,Those polls copies  can be bought for few dollars.Arrange a fundraiser for a candidate you think have a chance.. Invite 30 frends for a breakfast and ask them to contribute 30 dollars each. At that time, you will be contacted by some heavy hitters to help you with it. They are willing to donate in the 1000s. 5000 dollars raised, is damn good investment for such things. Nothing illegal.I have extensive experience working on several campaigns. Remember - if you support me before primary 'I will be your good friend,". If you vote for me in the general election'I will give you good government'. Nothing more. There is also another rule'It is much easier to raise 5000 dollars from 5 people than 50 people to give you 100 dollars each.The writer is absolutely true.Get involved.There are some city/state regulations on the limit what one person can contribute. You church/temple/ assn,.is not going anywhere.They will be there for you anyway.  But these involvement will help future generations. All the best. Need a suggestion or help.Here is my phone no. vincent emmanuel 215 880 3341 . I have successfully achieved what i said above,
R.Mathew 2018-01-15 10:41:18
Absolutely true. I have been waiting to see such a comment .I do not think anything
is going to change with Malayalee population. They have an opinion on everything but no action. 
Mathew v. Zacharia 2018-01-15 15:05:14
Mathew V. Zacharia, Resident of Orange County since 1976 had the privilege to serve many community and civic activities . Most importantly, I was elected to the school Board in 1993, 1996 and 1999..
IThe Gazette News paper; heading “ Zacharia new man on Board “, May5,1993
The Times Herald Record:  heading “ School Board Vote.Spangenber, Lacey, Zacharia in Port Jervis
                                          Botti, Wieman in Middle town (Front Page)
India Abroad. “ Kerala native Zacharia gains upstate New York re-election “ June 18, 1999
                  By Matthew Strozier
Malayalam Pathram “ In the election ofSchool Board, Malayalalee won third time “ a lengthy description.June23, 1999. I  Yes, It is possible for us to contribute to greatest nation of the world. It is not to Bragg about my accomplishment merely to pint out my community of Orange County, New York.v
It was not handed down! MathewV. Zacharia, Nepw Yorker.News 
<
Independent 2018-01-15 19:13:43

If comment column is a sign of people’s real feeling about current administration, definitely Trump will be the President in 2020 as well. 

Many are trashing Trump but not even one with a name. At the same time, few who support Trump wholeheartedly support and do not seems scared at all.

From an independent point of view, those who publicly support will definitely vote too. Those just doing mud throwing can change their stance this way or that way. 

sunu 2018-01-15 21:44:41
മലയാളത്തിന്റെ മണവും നിറവും അമേരിക്കയിൽ വേണമെന്ന് എഴുത്തുകാരനും പറയുന്നു. സഹോദര നിങ്ങൾക്കും  കൂട്ടാളികൾക്കും തെറ്റി. "കുണ്ടിലിരിക്കും തവളകുഞ്ഞിനു കുന്നിനു മീതെ പറക്കാൻ മോഹം. ". മൊത്തം തട്ടിപ്പാണ് മലയാളി എവിടെയും. നിങ്ങൾ അറിയാത്ത ഏത്രയോ വലിയ മലയാളികൾ അമേരിക്കയിൽ ഉണ്ട്. സ്വന്ത സന്തതി എവിടെ എന്നറിയാത്തവർ എന്തിനു അന്യന്റെ കണ്ണീർ ഒപ്പുന്നു. നമ്മുടെ പിള്ളേർ അവരുടെ വഴിക്കു പൊക്കോളും സഹൃത്തുക്കളെ! 
Anthappan 2018-01-15 23:59:01
The one thing preventing Malayali from moving forward is too much religion and god.  They are stuck in it like a car got stuck in the mud.  Their greatest role model leaders are the cunning Bishops, pastors and  Swamis.  If you want to become a true leader then you need to search your heart  first and find out whether you are willing to sacrifice the most valuable thing you have,  to serve the people. History has registered only very few people with that characteristic.  They are selfless , dedicated, detached form the materialistic pomp and proud and never dwell on what they did in the past. Malayalee leaders are just show off.  They want to be called leaders, line up their credentials always  and are happy to be recognized by their own community.  We can see malayalees holding position in hundred different organizations at the same time.  Malayalee's latest sensation is Trump and they think he is a strong leader because he has money (nobody knows it's source) and utters nonsense and lie  and belittle other human beings whenever he opens the mouth.  Some Christians believe he has been sent by god to save them from Muslims and Hindus.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക