Image

ജര്‍മ്മന്‍ കോഫി ശ്രംഘല ചിബോ കുട്ടികളുടെ വസ്ത്ര വാടക ബിസിനസില്‍

ജോര്‍ജ് ജോണ്‍ Published on 16 January, 2018
ജര്‍മ്മന്‍ കോഫി ശ്രംഘല ചിബോ കുട്ടികളുടെ വസ്ത്ര വാടക ബിസിനസില്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ പ്രധാന കോഫി ശ്രംഘലയായ ചിബോ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് നല്‍കുന്ന ബിസിനസ് തുടങ്ങുന്നു. ഷെയറിംങ്ങ് എക്കോണമി എന്ന ബിസിനസ് തത്വത്തിലാണ് ചിബോ ഈ ബിസിനസില്‍ പ്രവേശിക്കുന്നത്. പുതിയ ഉദ്യോഗാര്‍ത്ഥികളും, സാമ്പത്തിക വരുമാനം കുറഞ്ഞവരുമായ മാതാപിതാക്കള്‍ക്ക് ചിബോയുടെ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് കിട്ടുന്നത് വളരെയേറെ അനുഗ്രഹപ്രദമാണ്.

സാധാരണ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് കിട്ടുന്ന ജര്‍മ്മനിയിലെ വളരെ ചുരുക്കമായുള്ള കടകളേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ചിബോ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് നല്‍കുന്നത്. ഇതോടൊപ്പം ജര്‍മനിയിലെ എല്ലാ ഭാഗത്തുമുള്ള ചിബോ കോഫി കടകളിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയും, തങ്ങളുടെ പുതിയ കോഫി ഉല്പന്നങ്ങളുടെ പരസ്യവും, വില്പനയും വര്‍ദ്ധിക്കുകയും ചെയ്യും.

ജര്‍മ്മന്‍ കോഫി ശ്രംഘല ചിബോ കുട്ടികളുടെ വസ്ത്ര വാടക ബിസിനസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക