ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമാനന്തപുരത്ത്
തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന് കമല്ഹാസന്.
അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം
പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്ഹാസന്
ഇക്കാര്യം അറിയിച്ചത്.
'നിങ്ങളുടെ പിന്തുണയോടെ ഞാനീ യാത്ര
തുടരുകയാണ്. നമ്മുടെ രാജ്യത്തേയും സംസ്ഥാനത്തേയും ശക്തിപ്പെടുത്താന്‍ എനിക്കൊപ്പം
കൈകോര്‍ക്കൂ. നമുക്ക് ഉടന്‍ കാണാം' എന്നു പറഞ്ഞാണ് കമല്‍ പ്രസ്താവന
അവസാനിപ്പിക്കുന്നത്.
രാമാനന്തപുരത്തു നിന്നും ആരംഭിച്ച് മധുര, ഡിഡിഗല്‍,
ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെയാണ് പര്യടനം നീങ്ങുക. ഇത് രാഷ്ട്രീയത്തിലേക്കുള്ള
കമലിന്റെ ഔദ്യോഗികമായ പ്രവേശനമായിരിക്കും.
`രാഷ്ട്രീയപാര്‍ട്ടിയുടെ പേരും
ഞങ്ങള്‍ പിന്തുടരുന്ന നയവും പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്നാണ്
കമല്‍ പറഞ്ഞത്.