ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു
പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്ട്ടുകള് റദ്ദാക്കാന്‍ വിദേശകാര്യ
മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക
ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി.
മുങ്ങിയ ഭര്ത്താക്കന്മാര്ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍
പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള
സമിതിയെ ശക്തിപ്പെടുത്തും.