Image

വിദ്യാര്‍ഥിനി സ്‌കൂളിന്റെ രണ്ടാംനിലയില്‍നിന്നു ചാടി ഗുരുതരാവസ്ഥയില്‍

Published on 19 January, 2018
വിദ്യാര്‍ഥിനി സ്‌കൂളിന്റെ രണ്ടാംനിലയില്‍നിന്നു ചാടി ഗുരുതരാവസ്ഥയില്‍
ആലപ്പുഴ ന്മ സ്‌കൂളിന്റെ രണ്ടാംനിലയില്‍നിന്നു ചാടിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. ആലപ്പുഴ നഗരത്തിലെ സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. ക്ലാസിന്റെ ഇടവേളയില്‍ അധ്യാപിക വരുന്നതിനു തൊട്ടുമുന്‍പ് പുറത്തിറങ്ങിയ കുട്ടി താഴേക്കു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇടതുകാലിനും ഇടുപ്പെല്ലിനും ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മാസങ്ങള്‍ക്കു മുന്‍പ് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാത്രി ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ ഒറ്റയ്ക്കു കണ്ട കുട്ടിയെ പൊലീസ് വീട്ടിലെത്തിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക