ചാലക്കുടിക്കാരന്‍
ചങ്ങാതിയിലെ ഹണി റോസിന്റെ ലുക്ക് വൈറലാകുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തെ
ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.
ചിത്രത്തിലെ നടി ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുതിയ
ചര്‍ച്ചയ്ക്ക് വഴിവെച്ചിരിയ്ക്കുകയാണ്. തമ്പുരാട്ടിയുടെ വേഷത്തിലാണ് ഹണി
റോസ്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ ഇത്തരത്തിലൊരു വേഷം
എങ്ങനെയാണ് എത്തുകയെന്നതിനെപ്പറ്റിയാണ് ചര്‍ച്ച.
അതേസമയം നടനായും
ഗായകനായും അതുല്യപ്രകടനം കാഴ്ച്ച വെച്ച മണിയ്ക്കുള്ള ആദരമാണ് ഈ സിനിമയെന്നും
പരിമിതമായ ചുറ്റുപാടുകളില്‍ നിന്ന് തന്റെ കഴിവു കൊണ്ട് ഉയരങ്ങളിലെത്തിയ
അദ്ദേഹത്തിന്റെ ജീവിതകഥ തന്നെയാണ് ചിത്രമെന്നും സംവിധായകന് വിനയന് പറയുന്നു.
കോമഡിസ്കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ
അവതരിപ്പിക്കുന്നത്.
സലിം കുമാര്‍, ജിജു ജോര്‍ജ്ജ്, ജോയ് മാത്യു, സുനില്‍
സുഗത, ടിനി ടോം, കൊച്ചു പ്രേമന് , കോട്ടയം നസീര്‍ , രമേഷ് പിഷാരടി തുടങ്ങിയവരും
സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു.