Image

ഇന്ത്യയിലെ 73 ശതമാനം പാവപ്പെട്ടവരുടെ സ്വത്ത്‌ 1 ശതമാനത്തിന്‍റെ കയ്യിലാണെന്ന്‌ സര്‍വ്വേ

Published on 22 January, 2018
ഇന്ത്യയിലെ 73 ശതമാനം പാവപ്പെട്ടവരുടെ സ്വത്ത്‌  1 ശതമാനത്തിന്‍റെ കയ്യിലാണെന്ന്‌ സര്‍വ്വേ

ദില്ലി; ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ഉന്നതിയില്‍ എത്തിയിരിക്കുകയാണെന്ന്‌ സര്‍വ്വേ ഫലം. രാജ്യത്തെ 73 ശതമാനം സമ്പത്തും കൈയാളുന്നത്‌ സമ്പന്നരായ ഒരു ശതമാനമാണെന്നാണ്‌ ഇന്റര്‍നാഷ്‌ണല്‍ റൈറ്റ്‌സ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഓക്‌സാം അവേഴ്‌സ്‌ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സമ്പന്നര്‍ അതി സമ്പന്നരായപ്പോള്‍ രാജ്യത്തെ 67 കോടി വരുന്ന ജനങ്ങളുടെ സമ്പത്തിന്റെ ഒരുശതമാനം മാത്രമാണ്‌ കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തില്‍ 20.9 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇത്‌ 20172018 കാലത്തെ കേന്ദ്രത്തിന്റെ മൊത്തം ബജറ്റിന്‌ തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 17 പേര്‍ പുതുതായി ഇടം പിടിച്ചിട്ടുണ്ട്‌. ഇതോടെ പട്ടികയിയിലുള്ളവരുടെ എണ്ണം 101 ആയി ഉയര്‍ന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക