Image

ചലച്ചിത്രം 'പത്മാവത്'ന്റെ പ്രകാശനം നടക്കണമോ? ('എഴുതാപ്പുറങ്ങള്‍-13'- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 23 January, 2018
ചലച്ചിത്രം 'പത്മാവത്'ന്റെ പ്രകാശനം നടക്കണമോ? ('എഴുതാപ്പുറങ്ങള്‍-13'- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടും ശ്രീ സഞ്ചയ്‌ലീല ബന്‍സാലിയുടെ പത്മാവത് എന്ന ചലച്ചിത്രത്തിന്റെ പ്രകാശനത്തിന് ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.ഈ ചലച്ചിത്രത്തിന്റെ പ്രകാശനത്തിന് അനുമതി തേടിക്കൊണ്ട് ഇതിന്റെ നിര്‍മ്മാതാവ് സുപ്രിം കോടതിയെ സമീപിച്ചു.. മധ്യപ്രദേശിലെ 'രത്‌ലം' എന്നസ്ഥലത്ത് ഒരു സ്‌കൂളില്‍ 'പത്മാവത്' എന്ന ചലച്ചിത്രത്തിലെ'ഖൂമര്‍'എന്നു തുടങ്ങുന്നഗാനം ആലപിച്ച് കുട്ടികള്‍ നൃത്തം ചെയ്തതിനു, ഈ ചലച്ചിത്രത്തിലിനെതിരായ രാജസ്ഥാനിലെ രജപുത്ര വംശജരുടെ സംഘടനയായ 'ശ്രീരാജ്_പുത്ത് കര്‍ണ്ണിസേന' ഈ പരിപാടിയെ അലംകോലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. മാത്രമല്ല ഇതിന്റെ നിര്‍മ്മാതാവ് ശ്രീ സഞ്ചയ്‌ലീല ബന്‍സാലിയുടെ ജീവന്തന്നെ ഭീഷണി നല്കപ്പെട്ടിരിയ്ക്കുന്നു. ജനുവരി25 -നു ഈ ചലച്ചിത്രം പ്രദര്‍ശനം നടന്നാല്‍ ഭാരത് ബന്ദ് തന്നെ രാജ് പുത്ത ്കര്‍ണ്ണിസേന പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ ചലച്ചിത്രത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ദിനം പ്രതി തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു.

മാസങ്ങളോളമായി വിവാദമായി തുടരുന്ന ഈ ചലച്ചിത്രം ഡിസംബറില്‍ പ്രകാശനം നടത്താന്‍ തീരുമാനിച്ചതായിരുന്നു. രാജസ്ഥാനിലെ രാജ്പുത്ത്കര്‍ണ്ണിസേനയുടെയും, മറ്റു ചില മതസംഘടനകളുടെയും സമ്മര്‍ദ്ദം മൂലം ഇത്തടസ്സപ്പെട്ടു. 'പത്മാവതി'എന്നായിരുന്ന ചലച്ചിത്രത്തിന്റെ പേര ്''പത്മാവത് എന്ന ്മാറ്റിയതുള്‍പ്പെടെ ചിലമാറ്റങ്ങള്‍ക്കു ശേഷം 25 ജനുവരിലാണ് ഇതിന്റെ പ്രകാശനം തീര്‍ച്ചപ്പെടുത്തിയിരിയ്ക്കുന്നത്.
ചരിത്ര പശ്ചാത്തലങ്ങള്‍ ഒരുക്കി നിര്‍മ്മിച്ച ഈ ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രമായ റാണി പത്മാവതി രജപുത്ര വംശത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും, റാണിയുടെ കഥാപാത്രത്തിലൂടെ രജപുത്രസമുദായത്തിന്റെവികാരങ്ങളെയും, വിശ്വാസങ്ങളെയും അപമാനിയ്ക്കുന്നുവെന്നതുമാണ്വിവാദത്തിനു വഴിയൊരുക്കിയ സാഹചര്യം., ചരിത്രത്തെയും, ചരിത്രപശ്ചാത്തലങ്ങളെയും തന്റെ ചലച്ചിത്രത്തിനായി തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവ്രാജസ്ഥാന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ചിത്തോര്‍ഗഡും, അവിടുത്തെ ഖല്‍ജിയുടെ ആക്രമണത്തിന്റെ കഥയുമാണ് തന്റെ ചലച്ചിത്രത്തിനായി തിരഞ്ഞെടുക്കുന്നത്. എങ്കില്‍ ആ ചരിത്രത്തില്‍ ഒരിടത്തും രത്തന്‍ സിംഗിന്റെ പത്‌നിയായറാണിയുടെ സ്വഭാവത്തെ കുറിച്ച് പ്രതിപാദിയ്ക്കുന്നില്ല എന്ന ഒരുവാദവും ഈ ചലച്ചിത്രത്തിനെതിരെ ഉന്നയിക്കുന്നു. ഈ ചലച്ചിത്രത്തില്‍ അടങ്ങിയിരിയ്ക്കുന്ന സാങ്കല്പികമായ പ്രണയം ഒരു ഹിന്ദു-മുസ്ലിംബന്ധമെന്നുള്ളതും, ഇത്മതവികാരങ്ങളെ ചൊടിപ്പിയ്ക്കുന്നതാണെന്നു മുള്ളതാണു മറ്റൊരു വിവാദം അതേ സമയം ഈ ചലച്ചിത്രം രാജസ്ഥാനിലെ ചിത്തോര്‍ഗഡിലെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചുവെങ്കിലും 1540-ല്‍ എഴുതപ്പെട്ട മാലിക് മുഹമ്മദ്ജയസിയുടെ പത്മാവത്സാങ്കല്‍പ്പിക കവിതയുടെ ഉള്ളടക്കമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്നും ഇതിലെ കഥതികച്ചും സാങ്കല്പികമാണെന്നും നിര്‍മ്മാതാവ് അവകാശപ്പെടുന്നു. എന്നാല്‍ ഈ കവിയെക്കുറിച്ച് കൂടുതല്‍
വിവരങ്ങള്‍ ലഭ്യമല്ല.. എങ്കിലും, സൂഫി സന്യാസിമാരില്‍ നിന്നും  പ്രചോദനം കൊണ്ട് ഇദ്ദേഹം കവിതകള്‍ എഴുതിയെന്നു വിശ്വസിക്കുന്നു. 'പത്മാവത്'എന്ന കവിത
അലാവുദ്ധീന്‍ ഖില്‍ജി  ചിറ്റോര്‍ കോട്ടപിടിച്ചടക്കിയതിനെ ആസ്പദമാക്കി
എഴുതിയതാണ്. എന്നാല്‍ ഈ കവിത വ്യാഖ്യാനം  ചെയ്തവര്‍ ഇത് ചിറ്റൂരിലെ റാണി പത്മിനിയെയും ഖില്ജിയെയും പരാമര്ശിക്കുന്നില്ലെന്നു കണ്ട് പിടിച്ചിട്ടുണ്ട്. അന്നത്തെ സൂഫി സന്യാസിമാരുടെ ചിന്തകളില്‍ ഉരുത്തിരിഞ്ഞു വരാറുള്ള ഒരു വിഷയമാണ് ശ്രീ ജയസി അദ്ദേഹത്തിന്റെ സാങ്കല്‍പ്പിക കവിത സമാഹാരത്തിലു ഉടെഎടുത്ത് കാണിയ്ക്കപ്പെടുന്നത്. അന്നത്തെ കാലഘട്ടത്തിലുണ്ടായിരുന്ന മുസ്ലിം രാജാക്കന്മമാര്‍ക്ക് ഹിന്ദുയുവതികള്‍ ഹരമായിരുന്നു വെന്നു ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാക്കാം. ഒരു പക്ഷെ ഏതോ മുസ്ലിം രാജാവിന് ഏതോ ഹിന്ദുയുവതിയില്‍ തോന്നിയ കാമമായിരിക്കാം ജയസി കവിതയാക്കിയത്..  മുസ്ലിം രാജാക്കന്മാരില്‍ പലരും ഹിന്ദുസ്ത്രീകളുടെ മാനം കെടുത്തുന്നത് വിനോദമായികണ്ടിരുന്ന 700 വര്ഷങ്ങളുടെ( ഭാരതത്തിലെ മുസ്ലിം ഭരണം 700 വര്‍ഷങ്ങള്‍)കഥകള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് ആ കാലഘട്ടത്തിലെ ഒരു കഥ, ജാതി-മതവിദ്വേഷങ്ങള്‍ക്ക് മുര്‍ച്ച കൂടിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ തന്റെ ചലച്ചിത്രത്തിന് പശ്ചാത്തലമായി നിര്‍മ്മാതാവ് തിരഞ്ഞെടുത്തതും കൂടുതല്‍ വിവാദനകള്‍ക്ക് അവസരമൊരുക്കിയിരിയ്ക്കുന്നു.

എന്തൊക്കെയായാലും മാസങ്ങളോളം ഈ ചലച്ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വിവാദവും, ജാതി-മതത്തിന്റെയും വംശത്തിന്റെയും പേരില്‍ തന്നെയാണെന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്. മാത്രമല്ല ഏതു പ്രസ്‌നാനത്തിന്റെയും കാരണം എന്തു തന്നെയായാലും അതില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടപെടല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

ചലച്ചിത്രങ്ങളും ടെലിവിഷന്‍ സീരിയലുകളും നാടകങ്ങളും എല്ലാം നിര്‍മ്മിയ്ക്കുന്നത് ജനങളുടെ നേരം പോക്കിനും, ഉല്ലാസത്തിനും വേണ്ടിയാണ്. എന്നിരുന്നാലും ഇവയിലെ കഥപാത്രങ്ങളും, സാഹചര്യങ്ങളും പ്രായഭേദമന്യേ കാഴചക്കാരുടെ മനസ്സില്‍ സ്ഥാനം പിടിയ്ക്കുന്നു. മാത്രമല്ല ഇതവരെ ഒരു പരിധിവരെ സ്വാധീനിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മണിക്കൂറില്‍ ചലച്ചിത്രത്തിലൂടെ അല്ലെങ്കില്‍ സീരിയലിലൂടെ നമുക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്ന ഒരു ജീവിത കഥ അല്ലെങ്കില്‍ ഒരു സംഭവം അല്ലെങ്കില്‍ ഒരു കഥാപാത്രം ഇത് ഒരു നേരം പോക്കാണെന്നും, യഥാര്‍ത്ഥമല്ലെന്നും അറിഞ്ഞിട്ടും അത്മനുഷ്യ മനസ്സില്‍ സ്ഥാനം പിടിയ്ക്കുന്നു. സിനിമാ രംഗത്തുള്ള നായകന്റെയും നായികമാരുടെയും സംഭാഷണങ്ങളും വേഷവിധാനങ്ങളും അനുകരിച്ച് നടക്കുന്ന ഒരുപാട് പേരെ നമുക്ക് ചുറ്റിലും കാണാം എന്നത് ഇതിനുദാഹരണമാണ്. ഓരോ സിനിമാതാരത്തിനും ഉണ്ടാകുന്ന ആരാധകര്‍ ഇവിടെ അവരിലെ യഥാര്‍ത്ഥ മനുഷ്യനെ കുറിച്ച ്ഒരു പക്ഷെ ചിന്തിയ്ക്കുന്നതേ ഉണ്ടാകില്ല മറിച്ച് വെള്ളിത്തിരയില്‍ അവരിലൂടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഇവര്‍ ആരാധിയ്ക്കുന്നത്. സ്വഭാവമഹിമയും, ദയയും, നന്മയുമുള്ള ഒരുപാട് പേര് നമുക്ക് ചുറ്റിലും കണ്ടെന്നിരിയ്ക്കാം എന്നാല്‍ ഇവര്‍ എളുപ്പത്തില്‍ മനുഷ്യമനസ്സില്‍ കയറി പറ്റുന്നില്ല എന്നാല്‍ ഒരു ചലച്ചിത്രത്തിലൂടെ, സീരിയലിലൂടെ കാഴ്ചവയ്ക്കുന്ന നല്ല കഥാപാത്രങ്ങളും, ചീത്ത കഥാപാത്രങ്ങളെയും സമൂഹം വളരെ എളുപ്പത്തില്‍ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ സിനിമയിലൂടെയും, സീരിയലിലൂടെയും നാടകത്തിലൂടെയും പ്രേക്ഷകര്‍ക്ക ്കാഴ്ചവയ്ക്കുന്ന കഥാപാത്രങ്ങള്‍ അവര്‍ക്കു മുന്നില്‍ നിരത്തുന്ന പശ്ചാത്തലങ്ങള്‍ നേരം പോക്കിനും ഉല്ലാസത്തിനും ഉതകുന്നതാകണമെന്നുണ്ടെങ്കിലും അത്മനുഷ്യവികാരങ്ങളെ തട്ടിയുണര്‍ത്തുന്നു. അതിനാല്‍ തിരഞ്ഞെടുക്കുന്ന കഥകളില്‍ കഥാപാത്രങ്ങളില്‍ മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല എങ്കില്‍ അതിന്റെ ഫലം ഉല്ലാസത്തിനും, ആനന്ദത്തിനും പകരം ലോക അസമാധാനമായി ഉരുത്തിരിഞ്ഞേക്കാം.

ഇവിടെ ശ്രീ സഞ്ചയ് ലീലബന്‍സാലിയുടെ ഈ വിവാദമായ ചലച്ചിത്രത്തെക്കുറിച്ച് ആ ചലച്ചിത്രം ആസ്വദിയ്ക്കാത്ത സാധാരണ ജനങ്ങള്‍ക്ക് അതെകുറിച്ച് ഒരു അഭിപ്രായം പറയാന്‍ കഴിയില്ല. മാധ്യമങ്ങള്‍ ഉന്നയിയ്ക്കുന്നതു പോലെ ഈ ചലച്ചിത്രത്തിന്നേരെയുള്ള വിവാദം വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുതലെടുപ്പാണോ, അതോ മതപ്രചാരണമാണോ അതോ വേറൊരു മതത്തെ തരം താഴ്ത്തലാണോ, അതോ സ്വയം ജനങളുടെ ശ്രദ്ധപിടിച്ച് പറ്റലാണോ?

ഇന്ന് ഈ സാഹചര്യത്തില്‍ സിനിമാ പ്രേമികളും അല്ലാത്തവരുമായ സാധാരണ ജനങ്ങളുടെ മനസ്സില്‍ ഉദിയ്ക്കുന്ന ചോദ്യം ഇവയാണ് സഞ്ചയ് ലീലബന്‍സാലി ഇത്രയും പണം മുടക്കി നിര്‍മ്മിച്ച ദീപിക പദുകോണ്‍ 'റാണി പത്മാവതിയും, ഷാഹിദ് കപൂര്‍ 'മഹാര്‍വാള്‍ രത്തന്‍സിങ്ങും' ശ്രീരണ്‍ വീര്‍സിംഗ് 'അലാവുദ്ദീന്‍ കല്‍ജി'യുമായി വേഷമിട്ട 'പത്മാവത്' എന്ന ചിത്രത്തിന്റെ പ്രകാശനം നടക്കുമോ? ഈ ചലച്ചിത്രം ഇനിയും ഇവിടെ അസാമാധാനത്തിന്റെ തീപ്പൊരിവിതറുമോ? ഒരു പക്ഷെ നിര്‍മ്മാതാവിനും ബോളിവുഡിനും, നിയമത്തിനും ഇതേ കുറിച്ച് വ്യക്തമായ ധാരണ കണ്ടെത്താന്‍  കഴിഞ്ഞേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക